ഇളനീർ ജ്യൂസും ഇനി ശ്രദ്ധിച്ചേ കഴിക്കാവൂ: ഇരിട്ടിയിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു

ഇളനീർ ജ്യൂസും ഇനി ശ്രദ്ധിച്ചേ കഴിക്കാവൂ:  ഇരിട്ടിയിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു
Jul 9, 2025 09:46 AM | By sukanya

ഇരിട്ടി :മായമില്ലെന്നും ശുദ്ധപാനീയമെന്നും കണ്ണടച്ച് വിശ്വസിച്ച് രോഗികൾക്കു വരെ നൽകുന്നഇളനീർ ജ്യൂസും ഇനി ശ്രദ്ധിച്ചേ കഴിക്കാൻ പറ്റൂ. ഇരിട്ടിക്കടുത്ത് കീഴൂരിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ശേഖരം ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചതോടെയാണ് ഇളനീർ ജ്യൂസിലും കരുതൽ വേണമെന്ന പുതിയ മുന്നറിയിപ്പിലേക്ക് കാര്യങ്ങൾ കടക്കുന്നത്.

കടകളിൽനിന്ന് ഒരു ശുദ്ധപാനീയവും കണ്ണടച്ചു കഴിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് ഈ  സംഭവം വിരൽ ചൂണ്ടുന്നത്. യാതൊരു മായവുമില്ലെന്ന ചിന്തയിൽ ക്ഷീണം മാറ്റാൻ കഴിക്കുന്ന ഇളനീർ ജ്യൂസും കഴിച്ചാൽ പണി കിട്ടുമെന്നും ഇന്നലത്തെ സംഭവം തെളിയിച്ചിരി ക്കുകയാണ്. ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം ഇരിട്ടി കീഴൂർ ടൗണിലെ ത്രീസ്റ്റാർ ഫ്രൂട്ട്സ് സ്റ്റേഷനറി ആൻഡ് കൂൾബാറിൽ നടത്തിയ പരിശോധനയിലാണ് ഫ്രീസറിൽ നിന്ന് വലിയ ബക്കറ്റ് നിറയെ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച പഴകിയ ഇളനീർ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതോടൊപ്പം പഴകിയ അനാറും മുന്തിരിയും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും പിടിച്ചെടുത്തു.

മഞ്ഞപ്പിത്തം ഉൾപ്പെടെ പടർന്ന് പിടിപെടുന്ന ഈ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയാണ് ആരോഗ്യ വിഭാഗം കാണുന്നത്. ഹോട്ടലുകളിലും കൂൾബാറുകളിലും വെള്ളം പരിശോധിച്ച റിപ്പോർട്ടും ഹെൽത്ത് കാർഡ് ഉൾപ്പെടെ ലഭിച്ച സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ആളുകൾ ഭക്ഷണങ്ങൾ കഴിക്കാവൂ എന്നും, ഇത്തരം മാനദണ്ഡങ്ങൾ പാലിച്ചാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുവാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ പറഞ്ഞു. കടയുടമക്കെതിരെ 3000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും ഹോട്ടലുകളിലും കുൾബാറുകളിലും ഉൾപ്പെടെ പരിശോധന ശക്തമാക്കുമെന്ന് ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

iritty

Next TV

Related Stories
റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

Jul 9, 2025 03:02 PM

റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ...

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

Jul 9, 2025 02:52 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ...

Read More >>
കേബിൾ മോഷ്ടാക്കൾ പിടിയിൽ

Jul 9, 2025 02:45 PM

കേബിൾ മോഷ്ടാക്കൾ പിടിയിൽ

കേബിൾ മോഷ്ടാക്കൾ...

Read More >>
പണിമുടക്കിയ തൊഴിലാളികൾ കീഴ്പ്പള്ളിയിൽ പ്രകടനം നടത്തി

Jul 9, 2025 02:27 PM

പണിമുടക്കിയ തൊഴിലാളികൾ കീഴ്പ്പള്ളിയിൽ പ്രകടനം നടത്തി

പണിമുടക്കിയ തൊഴിലാളികൾ കീഴ്പ്പള്ളിയിൽ പ്രകടനം...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Jul 9, 2025 02:15 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ...

Read More >>
'​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല, 6 മാസം മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണ്': സമരക്കാരെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി

Jul 9, 2025 02:04 PM

'​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല, 6 മാസം മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണ്': സമരക്കാരെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി

'​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല, 6 മാസം മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണ്': സമരക്കാരെ പിന്തുണച്ച് മന്ത്രി വി....

Read More >>
Top Stories

News Roundup

//Truevisionall