ഉളിക്കൽ : കേബിൾ മോഷ്ടാക്കൾ പിടിയിൽ.ഉളിക്കൽ നുച്ച്യാട് പാലത്തിന് സമീപത്തു നിന്നും BSNL കേബിൾ മോഷ്ടിച്ച ആസാം സ്വദേശികളായ മുനവർ അലി. ചനോവർ ഹുസൈൻ എന്നിവരാണ്പയ്യന്നൂർ പോലീസ് പിടിയിലായത്.
ജൂണ്‍ 28ന് നുച്ച്യാട് പാലത്തില്‍ നിന്നും ബിഎസ്്എന്‍എല്‍ കേബിളുകള്‍ കട്ട് ചെയ്ത സംഭവത്തില്‍ നടത്തിയ അന്വേഷത്തിലാണ് പ്രതികളെ പിടികൂടുന്നത്.പകല്‍ സമയങ്ങളില്‍ കുപ്പി പെറുക്കാന്‍ എന്ന വ്യാജേന നീരീക്ഷണം നടത്തിയതിന് ശേഷം രാത്രി കാലങ്ങളില്‍ കേബിളുകള്‍ കട്ട് ചെയ്യുന്ന രീതിയാണ് ഇവര്‍ തുടര്‍ന്ന് വന്നിരുന്നത്.ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും ഉളിക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.ഏകദേശം 200 നടുത്ത് സിസിടിവികള്‍ 6 ദവസത്തിനുള്ളില്‍ പോലീസ് പരിശോധിച്ചതില്‍ നിന്നുമാണ് തെളിവുകള്‍ ലഭിച്ചത്.തളിപ്പറമ്പ് ദേശീയ പാതയിലും കേബിളുകള്‍ മോഷണം പോയതായി വിവരം ലഭിച്ചിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇവര്‍ തന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു.പോലീസിനെ വഴി തെറ്റിക്കാന്‍ പലസ്ഥലങ്ങളിലൂടെയും പ്രതികള്‍ സഞ്ചരിച്ചിരുന്നു.തളിപ്പറമ്പ് ഹൈവെയിലും സമാനമായ രീതിയിലുള്ള മോഷണം നടത്തിയ വാഹനം ശ്രദ്ദയില്‍ പെടുകയും ഇതേ വാഹനം തന്നയൊണ് നുച്ച്യാട് പാലത്തിലെ കേബിളുകള്‍ മോഷ്ടിക്കാനും ഉപയോഗിച്ചത് എന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് പയ്യന്നൂരിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ഒളിപ്പിച്ചുവെച്ച് നിലയില്‍ വാഹനം കണ്ടെത്തുകയും ചെയ്തു.ശേഷമാണ് പ്രതികളെ പിടികൂടിയത്. ഉളിക്കല്‍ സിഐ വി.എം ഡോളി,എസ് ഐ ഷാജന്‍,എസിപിമാരായ പ്രവീണ്‍ ഊരത്തൂര്‍,തോമസ് ജോസഫ്,ഷാജി, ഇരിട്ടി സ്റ്റേഷനിലെ സ്‌ക്വാഡ് അംഗം ഷിജോയി , പെരിങ്ങോം സ്‌റ്റേഷനിലെ എസ്‌ഐ റൗഫ് എന്നിവരാണ് അന്വേഷണ സംലത്തില്‍ ഉണ്ടായിരുന്നത്.
Cabletheaf