കേരളത്തിൽ ബന്ദിന് സമാനം, കെഎസ്ആർടിസി ബസുകൾ തടഞ്ഞ് സമരാനുകൂലികൾ, വലഞ്ഞ് യാത്രക്കാർ

കേരളത്തിൽ ബന്ദിന് സമാനം, കെഎസ്ആർടിസി ബസുകൾ തടഞ്ഞ് സമരാനുകൂലികൾ, വലഞ്ഞ് യാത്രക്കാർ
Jul 9, 2025 01:48 PM | By Remya Raveendran

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.

കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.

തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.

Keralaharthal

Next TV

Related Stories
മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

Jul 9, 2025 05:00 PM

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന്...

Read More >>
റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

Jul 9, 2025 03:02 PM

റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ...

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

Jul 9, 2025 02:52 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ...

Read More >>
കേബിൾ മോഷ്ടാക്കൾ പിടിയിൽ

Jul 9, 2025 02:45 PM

കേബിൾ മോഷ്ടാക്കൾ പിടിയിൽ

കേബിൾ മോഷ്ടാക്കൾ...

Read More >>
പണിമുടക്കിയ തൊഴിലാളികൾ കീഴ്പ്പള്ളിയിൽ പ്രകടനം നടത്തി

Jul 9, 2025 02:27 PM

പണിമുടക്കിയ തൊഴിലാളികൾ കീഴ്പ്പള്ളിയിൽ പ്രകടനം നടത്തി

പണിമുടക്കിയ തൊഴിലാളികൾ കീഴ്പ്പള്ളിയിൽ പ്രകടനം...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Jul 9, 2025 02:15 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ...

Read More >>
Top Stories

News Roundup

//Truevisionall