സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍.

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍.
Jul 25, 2025 11:05 AM | By sukanya

കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വെെകാതെ പങ്കുവെക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.

പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.

Arrested

Next TV

Related Stories
കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു

Jul 26, 2025 07:23 AM

കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു

കോളയാട് വീടിനു മുകളിൽ മരം വീണ് ഒരാൾ...

Read More >>
കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

Jul 26, 2025 07:15 AM

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ

കനത്ത കാറ്റിൽ അടക്കാത്തോട് മേഖലയിൽ വീടുകൾ തകർന്നു. വ്യാപക...

Read More >>
മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

Jul 26, 2025 07:05 AM

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ...

Read More >>
ഗാർഡ്‌നർ നിയമനം

Jul 26, 2025 06:46 AM

ഗാർഡ്‌നർ നിയമനം

ഗാർഡ്‌നർ...

Read More >>
അഭിമുഖം ജൂലൈ 28 ന്

Jul 26, 2025 06:43 AM

അഭിമുഖം ജൂലൈ 28 ന്

അഭിമുഖം ജൂലൈ 28...

Read More >>
അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

Jul 26, 2025 06:37 AM

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട്...

Read More >>
Top Stories










News Roundup






//Truevisionall