കണ്ണൂർ : ഗവ.മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഗാർഡ്‌നർ തസ്തികയിലേക്ക് ഏഴാംക്ലാസ്സ് പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗാർഡനിംഗ് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
നിയമനം താൽക്കാലികമായിരിക്കും. അപേക്ഷകർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

Appoinment