ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ വായനാമാസാചരണ സമാപനം, വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ജൂലൈ 25 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പത്തുരുത്തിയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ഹെഡ്മാസ്റ്ററും, സാഹിത്യകാരനുമായ സോജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് LSS, USS,സംസ്കൃതം എന്നീ സ്‌കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

വായനാമാസാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജീജ ജോസഫ്, മെമ്പർമാരായ ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിയിൽ, ലൈസ തടത്തിൽ, മിനി പൊട്ടുങ്കൽ, ഹെഡ്മാസ്റ്റർ ഷാവു കെ വി ,എസ് എം സി ചെയർമാൻ ജസ്റ്റിൻ ജെയിംസ്, മദർ പി ടി എ പ്രസിഡന്റ് നിജി സജി, പ്രീ പ്രൈമറി മദർ പി ടി എ പ്രസിഡന്റ് അഞ്ജലി വിപിൻ, വിദ്യാരംഗം സാഹിത്യവേദി കൺവീനർ മഹേശ്വരി കെ.വി എന്നിവർ സംസാരിച്ചു.
Kelakam