ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്ക് തിരിമറി : നിക്ഷേപകർ ബാങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്ക് തിരിമറി : നിക്ഷേപകർ ബാങ്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
Jul 29, 2025 08:36 AM | By sukanya

ഇരിട്ടി : ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് നിക്ഷേപകർ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് രാത്രി വൈകിയും ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകളാണ് രാത്രിയും പകലും ബാങ്കിൽ പ്രതിഷേധിച്ചത്.

തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകർ രാത്രി 12 മണി വരെ ബാങ്കിലിരുന്ന് പ്രതിഷേധിച്ചു. നിക്ഷേപിച്ച തുകയുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.എന്നാൽ, ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിലവിലുള്ളത് കെ.ആർ അബ്ദുൾ ഖാദർ കൺവീനറായുള്ള അഡ്മിസ്ട്രേറ്റീവ് ഭരണ സമിതിയാണ്. ബാങ്കിലെ മുൻ ഭരണ സമിതിയുടെ നിയമങ്ങൾ ലംഘിച്ചുള്ള വായ്പാതിരിമറികളാണ് ബാങ്കിനെ കടക്കെണിയിൽ എത്തിച്ചിരിക്കുന്നതെന്നും, കൃത്യമായ വിദ്യഭ്യാസ യോഗ്യത പോലും ഇല്ലാത്തവരയൊണ് ബാങ്കിലെ ഉദ്യോഗസ്ഥരായി പഴയ ഭരണ സമിതി തെരഞ്ഞെടുത്ത് ജോലി നൽകിയതെന്നും , ഇവരെ മറയാക്കിയാണ് മുൻ സെക്രട്ടറി കോടിക്കണക്കിന് രൂപ പല ആളുകളുടെ പേരിൽ  വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിച്ചിരിക്കുന്നതെന്നും നിലവിലെ ബാങ്ക് ഭരണസമിതി കൺവീനർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ 6 മാസക്കാലം മാത്രം ഭരണസ്വാതന്ത്ര്യമുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി കുറ്റം ചെയ്തിരിക്കുന്ന എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, ബാങ്കിനെ മറയാക്കി കോടികൾ തട്ടിയ പഴയ ഭരണസമിതിക്ക് എതിരെ നടപടികൾ കൈക്കൊള്ളുമെന്നും , ബാങ്കിൽ എന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവർക്കെതിരെ റിക്കവറി ഉൾപ്പെടെ നടത്തി പണം തിരികെ പിടിക്കുമെന്നും, തുടർന്ന് നിക്ഷേപകരുടെ നിക്ഷേപങ്ങൾ മുഴുവനും കൊടുത്തു തീർക്കുമെന്നും കൺവീനർ നിക്ഷേപകർക്ക് ഉറപ്പ് നൽകിയതോടെയാണ് ആളുകൾ ബാങ്കിൽ നിന്നും പിരിഞ്ഞു പോയത്.

വരും ദിവസങ്ങളിൽ പഴയ ഭരണ സമിതി നടത്തിയ എല്ലാ വിധ അഴിമതികളും ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാനുള്ള ഒരുക്കത്തിലാണ് നിലവിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി.

മികച്ച യോഗ്യരായവരെക്കൊണ്ട് ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ പരിശോധന നിലവിൽ ആരംഭിച്ചു കഴിഞ്ഞു.

Irikkoor

Next TV

Related Stories
ഗ്രാമ സ്വരാജ്പുരസ്കാരം സരുൺ തോമസിന്

Jul 29, 2025 05:06 PM

ഗ്രാമ സ്വരാജ്പുരസ്കാരം സരുൺ തോമസിന്

ഗ്രാമ സ്വരാജ്പുരസ്കാരം സരുൺ...

Read More >>
കൊട്ടിയൂർ - അമ്പായത്തോട്  ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

Jul 29, 2025 04:17 PM

കൊട്ടിയൂർ - അമ്പായത്തോട് ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

കൊട്ടിയൂർ - അമ്പായത്തോട് ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം...

Read More >>
ഇരിട്ടി നഗരസഭ ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ധർണയും ജൂലൈ 31ന്

Jul 29, 2025 04:04 PM

ഇരിട്ടി നഗരസഭ ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ധർണയും ജൂലൈ 31ന്

ഇരിട്ടി നഗരസഭ ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ധർണയും ജൂലൈ...

Read More >>
എസ്എഫ്ഐ അവകാശ പത്രിക മാർച്ച് നടത്തി

Jul 29, 2025 03:28 PM

എസ്എഫ്ഐ അവകാശ പത്രിക മാർച്ച് നടത്തി

എസ്എഫ്ഐ അവകാശ പത്രിക മാർച്ച്...

Read More >>
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്

Jul 29, 2025 03:19 PM

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും...

Read More >>
കൊട്ടിയൂർ -  നീണ്ടുനോക്കി  പാലം നാടിന് സമർപ്പിച്ചു

Jul 29, 2025 02:50 PM

കൊട്ടിയൂർ - നീണ്ടുനോക്കി പാലം നാടിന് സമർപ്പിച്ചു

കൊട്ടിയൂർ - നീണ്ടുനോക്കി പാലം നാടിന്...

Read More >>
Top Stories










Entertainment News





//Truevisionall