കൊട്ടിയൂർ : കൊട്ടിയൂർ അമ്പായത്തോട് - തലപ്പുഴ - 44-ാം മൈൽ ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി. അമ്പായത്തോട് താഴെ പാൽചുരം തലപ്പുഴ നാൽപ്പത്തിനാലാംമൈൽ ചുരം രഹിതപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് മലയോര വികസന ജനകീയ സമിതി പ്രതിനിധി സംഘം കൊട്ടിയൂരിലെത്തിയ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്. കൊട്ടിയൂരിൽ ശിവക്ഷേത്രം സമഗ്ര വികസന പദ്ധതി ഉൽഘാടനത്തിനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട മലയോര വികസന ജനകീയ സമിതി പ്രതിനിധി സംഘം കൊട്ടിയൂർ -വയനാട് ചുരം രഹിതപാതയുടെ ആവശ്യകത ധരിപ്പിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം എന്നിവരുടെ സാനിദ്ധ്യത്തിൽ മലയോര വികസന സമിതി ഭാരവാഹികളായ പി.തങ്കപ്പൻ മാസ്റ്റർ, അഡ്വ.എം.രാജൻ, ജോർജ്കുട്ടി വാളു വെട്ടിക്കൽ, കെ.എം അബ്ദുൾ അസീസ്, ജോയ് ജോസഫ്, സജീവ് നായർ എന്നിവരാണ് ചുരം രഹിതപാതക്കായി മന്ത്രിക്ക് നിവേദനം നൽകിയത്.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ നാരായണൻ നായർ, എക്സിക്യൂട്ടിവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ തുടങ്ങിയവരും സന്നിഹിതരായി. ഇതേ ആവശ്യം മുൻനിർത്തി മലയോര ജനകീയ വികസന സമിതി മുമ്പും മുഖ്യമന്ത്രിക്കും മററ് വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു.

Kottiyoor churam road