ഇരിട്ടി : ഇരിട്ടി നഗരസഭയിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക അബദ്ധജഢിലമാണെന്നും സിപിഎമ്മിന് വേണ്ടി തയ്യാറാക്കിയ പാർട്ടി വോട്ടർ പട്ടികയാണെന്നും യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.
വാർഡ് വിഭജനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അട്ടിമറിച്ച് നിയമവിരുദ്ധമായി മിക്കവാർഡുകളിലും വോട്ടർമാരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കൂട്ടമായി വാർഡുകൾ മാറ്റി ചേർത്തിരിക്കുകയാണ്.അവ്യക്തമായ അതിരുകൾ പ്രഖ്യാപിച്ച് സിപിഎമ്മിന്റെ താല്പര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടു നിൽക്കുകയാണ്.

അശാസ്ത്രീയമായ വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമപരമായി ഇടപെടാനും ശക്തമായ പ്രക്ഷോഭം നടത്താനും യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു.
അതിൻ്റെ ഭാഗമായി ജൂലൈ 31ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടി നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തും
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻറ് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഇബ്രാഹിം മുണ്ടേരി, ചന്ദ്രൻ തില്ലങ്കേരി, പി കെ ജനാർദ്ദനൻ, എം.എം മജീദ് , പി.എ നസീർ ,എം മുഹമ്മദ് , വി പി റഷീദ് , കെ വി രാമചന്ദ്രൻ,സി കെ ശശിധരൻ ,എം പി അബ്ദുറഹിമാൻ, എൻ നാരായണൻ , അഷ്റഫ്, വി.സി നാരായണൻ, കെ പി ഷാജി, ഷാജി പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Udfmarch