കണ്ണൂർ : ഗവർണറെ സർവകലാശാലകളുടെ തലപ്പത്തുനിന്ന് മാറ്റുകയെന്നതടക്കം 60 ഇന ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ അവകാശ പത്രിക മാർച്ച് നടത്തി. കലക്ടറേറ്റിനു മുന്നിൽ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് ആദർശ് എം സജി സമരം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം വിദ്യാർഥി സംഘടന സ്വാതന്ത്ര്യം ഉറപ്പാക്കുക, സർവകലാശാലകളിൽ സ്ഥിര വിസിയെ നിയമിക്കുക, വിദ്യാർഥികൾക്ക് ഇൻഷുറൻസ് വെൽഫെയർ ഫണ്ട് നടപ്പാക്കുക, സെൽഫ് ഫിനാൻസിങ് കോളേജുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പാക്കുക, ഫെലോഷിപ്പ് തുക വർധിപ്പിച്ച് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

സംസ്ഥാന കമ്മിറ്റി അംഗം നിവേദ് കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഞ്ജലി സന്തോഷ്, ജോയൽ തോമസ്, സ്വാതി പ്രദീപ്, ശരത് രവീന്ദ്രൻഎന്നിവർ സംസാരിച്ചു.
Sfimarchatkannur