ഇരിട്ടി : കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഒരു ഗ്രാമപഞ്ചായത്തംഗത്തിന് വർഷം തോറും നൽകി വരുന്ന ഗ്രാമസ്വരാജ് പുരസ്കാകാരത്തിന് ഇത്തവണ കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്ത് മാട്ടറ വാർഡംഗം സരുൺ തോമസ് തെരഞ്ഞടുക്കപ്പെട്ടു. നിലവിലുള്ള തദ്ദേശ ഭരണ സമിതി കാലയളവിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാനാടിസ്ഥാനത്തിൽ വിലയിരുത്തിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഫലകവും പ്രശസ്തിപത്രവും 10001 രൂപയുമടങ്ങുന്നതാണ് പുരസ്കാകാരം. കൊല്ലം ഇടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രാമസ്വരാജ് പഠന കേന്ദ്രമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് രണ്ടാം വാരത്തിൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
Gramaswarajaward