ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ കൂട്ടുപുഴക്ക് സമീപം വൈക്കോൽ ലോറി മറിഞ്ഞ് അപകടം . കർണാടകത്തിലെ മാണ്ഡ്യയിൽ നിന്നും വൈക്കോലുമായി കൂത്തുപറമ്പിലേക്ക് പോകുക ആയിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. കുണ്ടും കുഴിയുമായി തകർന്ന റോഡിൽ ബാലൻസ് നഷ്ടപെട്ട വാഹനം റോഡ് സൈഡിലേക്ക് മറിയുക ആയിരുന്നു.
തലനാരിഴക്കാണ് വാഹനം പുഴയിലേക്ക് മറിയാതിരുന്നത്. അഞ്ച് മീറ്ററിൽ അധികം താഴ്ചയുള്ള പുഴയിലേക്ക് വാഹനം തെന്നിമാറിയിരുന്നെങ്കിൽ വലിയ അപകടമായിരുന്നു സംഭവിക്കുക. തൊഴിലാളികൾ മൂന്നുപേരും പരിക്കുകൾ ഏൽക്കാതെ അൽഭുതകരമായി രക്ഷപെട്ടു. പുനർ നിർമ്മാണം നടക്കുന്ന ചുരം റോഡിൽ കൂട്ടുപുഴ മുതൽ മാക്കൂട്ടം വരെ വരുന്ന അഞ്ച് കിലോമീറ്ററും പെരുമ്പാടിയിൽ നിന്ന് ചുരം ഭാഗത്തേക്കുള്ള നാലുകാലോ മീറ്ററും റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതോടെ ഈ മേഖലയിൽ യാത്ര അതീവ ദുർഘടം ആയിരിക്കുകയാണ്. റോഡിന്റെ പുനർനിർമ്മാണം നടക്കുന്ന സമയത്ത് കാലവർഷം ആരംഭിച്ചതോടെ നിർമ്മാണം നിർത്തിവെച്ചതാണ് റോഡ് പൂർണമായി തകരാൻ കാരണം.ബാക്കിയുള10 കിലോമീറ്റർ ദൂരം നേരത്തെ തന്നെ പുനർനിർമ്മാണവും അറ്റകുറ്റ പണികളും തീർത്തിരുന്നു .

Iritty