ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രത്യയശാസ്ത്രം വെറുപ്പിന്റെയും വോട്ട് രാഷ്ട്രീയത്തിന്റെയും: കെസി വേണുഗോപാല്‍ എംപി.ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ക്രൈസ്തവ ഭവനങ്ങളില്‍ വിതരണം ചെയ്ത ക്രിസ്മസ് കേക്കിനോട് നീതിപുലര്‍ത്തിയിരുന്നെങ്കില്‍ ഛത്തീസ്ഗഢില്‍ കന്യാസ്ത്രീമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട അന്ന് തന്നെ അവരുടെ മോചനത്തിന് കേരളത്തിലെ ബിജെപി നേതാക്കള്‍ ഇടപെടുമായിരുന്നുവെന്നും കെസി വേണുഗോപാല്‍ എംപി. നിരപരാധികളായ കന്യാസ്ത്രീകളെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി എട്ടു ദിവസത്തോളം ജയിലിട്ട ശേഷം ഇപ്പോള്‍ അവരെ വിടാന്‍ പോകുന്നത് തങ്ങളുടെ ഇടപെടലാണെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തിന്റെ യുക്തിയെന്താണ്? കെസി വേണുഗോപാല്‍ ചോദിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ദിവസം തന്നെ കന്യാസ്ത്രീകള്‍ക്ക് ന്യായമായ ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നു. അത് നിഷേധിച്ചത് ബിജെപി ഭരണകൂടമാണ്. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം പോലുള്ള വകുപ്പുകള്‍ ഒഴിവാക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാരിനോട് ആവശ്യപ്പെടാഞ്ഞത് എന്തുകൊണ്ട്? അങ്ങനെ ചെയ്തിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് അന്ന് തന്നെ ജാമ്യം ലഭിക്കുമായിരുന്നു. അവരെ മോചിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രവുമല്ല, കേസ് എന്‍ഐഎ കോടതിക്ക് വിടണമെന്ന് പറഞ്ഞ് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു.ജയിലില്‍ കിടക്കുന്ന കന്യാസ്ത്രീകള്‍ക്ക് സ്വാഭാവികമായ ജാമ്യത്തിന് സാഹചര്യം ഒരുങ്ങിയപ്പോള്‍ ബിജെപി അവകാശവാദം ഉന്നയിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും അടിസ്ഥാനപരമായ ഡിഎന്‍എ ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് അവസ്ഥ.ഛത്തീസ്ഗഢില്‍ നിന്നുള്ള ബിജെപി എംപിമാര്‍ പ്രകോപനപരമായ ഭാഷയിലാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത്. രാജ്യത്ത് അത്യന്തം ഗൗരവകരമായ സാഹചര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാനെത്തിയ രണ്ട് നിരപരാധികളായ കന്യാസ്ത്രീകളെയാണ് അകാരണമായി ജയിലിലടച്ചത്. കേസെടുക്കേണ്ട ഒരു കാര്യമില്ലാഞ്ഞിട്ടും അവര്‍ക്ക് ജാമ്യം ലഭിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബംജ്‌റംഗ്ദളിന്റെ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇതെല്ലാം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ നാടകം കളിക്കുന്നത് ക്രൈസ്തവ വോട്ട് തട്ടാനാണ്. അവരെ ക്രൈസ്തവ സമൂഹം തിരിച്ചറിയുമെന്നും വേണുഗോപാല്‍ പറഞ്ഞു.
മതേരതരത്വം സംരക്ഷിക്കാന്‍ എല്ലാകാലത്തും നിലപാടെടുത്തവരാണ് ക്രൈസ്തവസഭ.കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഇരട്ട നിലാപാട് വിശ്വാസികളില്‍ തെറ്റിധരിപ്പിക്കപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാന്‍ സാധിക്കും. ബിജെപിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ക്രൈസ്തവ സമൂഹത്തിന് എതിരാണെന്ന് മാധ്യപ്രദേശ്,മണിപ്പൂര്‍, ഛത്തീസ്ഗഢ്,ഒഡീഷ്യ എന്നിവിടങ്ങളിലെ ഇത്തരം സംഭവങ്ങളിലൂടെ പലപ്രാവാശ്യം അവര്‍ തെളിയിച്ചു.
കന്യാസ്ത്രീകളെ അകാരണമായി ഗുരുതരവകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത നിമിഷം തന്നെ അവരെ മോചിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി എന്നിവരോട് താന്‍ ആവശ്യപ്പെട്ടതാണ്. എംപിമാരുടെ പ്രതിനിധി സംഘത്തെ ഛത്തീസ്ഗഢിലേക്ക് അയച്ചു. എഐസിസി നിര്‍ദ്ദേശപ്രകാരം ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ കന്യാസ്ത്രീകളെ ജയിലെത്തി സന്ദര്‍ശിച്ചു. അവരുടെ മോചനത്തിന് സാധ്യമായ എല്ലാ ഇടപെടലും കോണ്‍ഗ്രസ് നടത്തി. പാര്‍ലമെന്റിലെ ഇരുസഭകളിലും പുറത്തും ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും കോണ്‍ഗ്രസ് നടത്തി. ഇത്രയും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിട്ടും ബിജെപി ഭരണകൂടം അവരെ മോചിപ്പിക്കാന്‍ തയ്യാറായില്ലെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
Kcvenugopalmp