കണ്ണൂർ : കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അകാരണമായിമർദ്ദിച്ചതിലും, അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വായ് മൂടി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെപിസിസി മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ് സ്വാഗതം ചെയ്തു.ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അദ്ധ്യക്ഷനായി.
Mahilacongress