കേളകം : കേളകം പഞ്ചായത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള രാമച്ചി ഉന്നതിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശിച്ചു. ജില്ലാ ഭരണകൂടത്തിന് മുമ്പിൽ ഉന്നതി നിവാസികൾ പരാതികളടെ കെട്ടഴിച്ചു. ജില്ലയിലെ ഉന്നതികളിൽ നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായാണ് മാവോവാദി സാന്നിധ്യമുണ്ടാവാറുള്ള അടക്കാത്തോട് രാമച്ചി ഉന്നതിയിൽ സബ് കളക്ടര്‍ കാർത്തിക് പാണിഗ്രാഫിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
അടിസ്ഥാന സൗകര്യങ്ങളും അവയിലുള്ള പോരായ്മകളും പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.ഉന്നതിയിലെ കുട്ടികളുടെ വിദ്യഭ്യാസം കുടിവെള്ളം റോഡ് സൗകര്യങ്ങള്‍,ഭൂമി സംബന്ധിച്ചുള്ള വിഷയങ്ങള്‍ ,വൈദ്യതി, ഫോൺ, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വിഷയങ്ങൾ പ്രതിപാതിച്ചിരുന്നു.തൊഴിലുറപ്പ് പദ്ധതി കൂടാതെ മറ്റ് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും ,തകർന്ന വീടുകൾ പുനർനിർമ്മിക്കാനും, തൊഴിൽ പ്രശ്നം, റോഡ് വികസനം ഉൾപ്പെടെ വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും സബ് കലക്ടർ ഉന്നതി നിവാസികളെ അറിയിച്ചു.

സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിക്ക് പുറമെ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ, കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി .അനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ .സുനീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്ത് സിക്രട്ടറി എം.പൊന്നപ്പൻ, കേളകം പോലീസ് എസ്.എച്ച്.ഒ ഇതിയാസ് താഹ തുടങ്ങിയ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Subcollectorvisitramachi