ഇരിട്ടി : ഇരിട്ടി പാലത്തിന് അടുത്ത് അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം. ഇരിട്ടി ടൗണിൽ പാലത്തിനടുത്ത ബസ് സ്റ്റോപ്പിനടുത്തായാണ്സംഭവം. അപകട ഭീഷണി ഉയർത്തുന്ന പല മരങ്ങളും അതികൃതർ മുറിച്ച് മാറ്റാൻ നടപടി സ്വീകരിച്ചിട്ടും ഈ മരം മാത്രം അവിടെ നിർത്തിയത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ ഇതിലെ കടന്നുപോകുന്നുണ്ട്. കാൽനടയാത്രക്കാരും ഈ മരത്തിന് ചുവട്ടിലൂടെ പോകുന്നത് പതിവാണ്. ഇവിടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കൂടിയാണ്. അപകടം വന്നതിന് ശേഷം ഉണർന്ന് പ്രവർത്തിക്കുന്നതിന് പകരം ഉണങ്ങി അപകട ഭീക്ഷണി ഉയർത്തുന്ന ഈ മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് സ്ഥാപന ഉടമകളുടെ ആവശ്യം.
Irittybridge