ഇന്ന് ലോക ജലദിനം. ഭൂഗര്‍ഭജലത്തിന്‍റെ സംരക്ഷണമാണ് ഈ വര്‍ഷത്തെ ജല ദിന സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാര്‍ച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്.
ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വര്‍ഷവും ഓരോ സന്ദേശമാണ് നല്‍കാറുള്ളത്. ഭൂഗര്‍ഭജല സംരക്ഷണമാണ് ഈ വര്‍ഷത്തെ ജലദിന സന്ദേശം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അളവില്‍ കൂടുതല്‍ മഴ ലഭിച്ചെങ്കിലും ഇത് ഭൂഗര്‍ഭജലമാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മഴ വെള്ളം പുഴകള്‍ വഴി കടലിലെത്തി ഉപ്പ് വെള്ളമായി തീരുന്നു. ലോകത്ത് ആകമാനം വെള്ളത്തിന്‍റെ അളവ് കുറഞ്ഞ് വരുകയാണ്. ശുദ്ധജലം മലിനപ്പെടുന്നതും വര്‍ധിക്കുന്നു. ഓരോ തുള്ളി വെള്ളവും അമൂല്യമാണ്.
World water day