ചുമ്മാ ചുമയ്ക്കുന്നവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ്

ചുമ്മാ ചുമയ്ക്കുന്നവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ്
Oct 8, 2021 06:39 AM | By Vinod

കണിച്ചാർ : കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ചുമ്മാ ചുമയ്ക്കുന്നവരെ കണ്ടെത്തി പരിശോധന നടത്തി അവർക്ക് സമ്മാനങ്ങൾ നൽകുന്ന പരിപാടിക്ക് തുടക്കം ആകുന്നത്. കോവിഡ് ബാധിച്ച ശേഷം ചുമയുള്ളവരെയും ഒരാഴ്ചയിൽ കൂടുതൽ ചുമയുള്ളവരെയും കണ്ടെത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ നൽകുവാനാണ് ഉദ്യേശിക്കുന്നത്.

ആശ പ്രവർത്തകർ ആണ് വീടുകളിൽ സന്ദർശിച്ച് ചുമ്മാ ചുമയ്ക്കുന്നവരെ കണ്ടെത്തുന്നത്. ഇവർക്കും സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുമ്മാ ചുമയ്ക്കുന്ന ആർക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് എത്തിച്ചേരാമെന്ന് ഇതിന് നേതൃത്വം നൽകുന്ന കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അഗസ്റ്റിൻ.ഇ.ജെ. അറിയിച്ചു. മെഡിക്കൽ ഓഫീസർ Dr. സദാനന്ദൻ, ജെ.എച്ച്.ഐമാരായ ഷൈനേഷ്, സന്തോഷ്, സുനിൽ, നവീന ,ആശ പ്രവർത്തകർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

Health Department to find those who cough

Next TV

Related Stories
Top Stories