ദേശാഭിമാനം സിരകളിൽ പകർന്ന് നേവൽ അക്കാദമി ബാൻഡ് സംഘം

ദേശാഭിമാനം സിരകളിൽ പകർന്ന്   നേവൽ അക്കാദമി ബാൻഡ് സംഘം
Aug 13, 2022 05:40 PM | By Niranjana

കണ്ണൂർ : സിരകളിൽ ദേശാഭിമാനം പകർന്ന് ഏഴിമല നേവൽ അക്കാദമി ബാൻഡ് സംഘത്തിന്റെ സംഗീതവിരുന്ന്. ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് നേവൽ അക്കാദമി ബാൻഡ് വാദ്യസംഗീത പരിപാടി അവതരിപ്പിച്ചത്. എൻ സി സി, എസ് പി സി വിദ്യാർഥികളും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ സദസ്സ് സൈനിക സംഗീതത്താൽ സാന്ദ്രമായി.

ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉയർന്ന പരിശീലനം നേടി അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘം ഒരു മണിക്കൂർ നേരമാണ് ആസ്വാദകരുടെ മനം കവർന്നത്. സാരേ ജഹാം സെ അച്ഛാ, വിവിധ ദേശഭക്തിഗാനങ്ങൾ, ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്ര ഗാനങ്ങൾ തുടങ്ങി പത്തിലധികം ഇനങ്ങളാണ് അവതരിപ്പിച്ചത്.

മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ എസ് ജാനകിരാമന്റെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. ഫ്ളൂട്ട്, ക്ലാരിനെറ്റ്, വിവിധ തരം സാക്സഫോണുകൾ, ഗിറ്റാർ, കീബോർഡ്, ജാസ്ഡ്രം, തബല, സൈലഫോൺ തുടങ്ങി 17 തരം സംഗീതോപകരണങ്ങൾ ചടങ്ങിനെ പ്രൗഢഗംഭീരമക്കി. ബാൻഡിനോടൊപ്പം സദസ്സിന്റെ കരഘോഷവും ചേർന്നതോടെ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷാഘോഷം ആവേശകരമായി.

കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ എന്നിവർ ആശംസ നേർന്നു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നേവൽ ബാൻഡിന് ഉപഹാരം നൽകി. ഏഴിമല നാവികസേനാ അക്കാദമിയെ പ്രതിനിധീകരിച്ച് കമാൻഡർ എസ് സുനിൽ കുമാർ, ഓഫീസർ ഇൻ ചാർജ് ലെഫ്റ്റനന്റ് കമാൻഡർ പ്രതിക്ക് ധാരിയ, പബ്ലിക് റിലേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ വിഷ്ണു എസ് നായർ, ബാൻഡ് ഇൻ ചാർജ് ചീഫ് പെറ്റി ഓഫീസർ എസ് ജാനകീ രാമൻ മാസ്റ്റർ, കണ്ണൂർ എഡിഎം കെ കെ ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

Infused with patriotism Naval Academy Band Ensemble

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories