---
title: "ഗവൺമെന്റ് യുപി സ്കൂൾ ചുങ്കക്കുന്നിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി"
english_title: "Government up school chungakkunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61761/government-up-school-chungakkunn"
published_at: "2022-08-15T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9ee8093b51_Picsart_22-08-15_12-27-47-277.jpg"
keywords: []
---

# ഗവൺമെന്റ് യുപി സ്കൂൾ ചുങ്കക്കുന്നിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്** : ഗവൺമെന്റ് യുപി സ്കൂൾ ചുങ്കക്കുന്നിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ മാസ്റ്റർ പതാക ഉയർത്തി. സ്കൂൾ ലീഡർഎഡ്വിൻ ജോഷി ദേശീയ പതാകയ്ക്ക് സല്യൂട്ട് അർപ്പിച്ചു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യദിന സന്ദേശം നൽകി.

## Article Content

 **ചുങ്കക്കുന്ന്** : ഗവൺമെന്റ് യുപി സ്കൂൾ ചുങ്കക്കുന്നിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ മാസ്റ്റർ പതാക ഉയർത്തി. സ്കൂൾ ലീഡർഎഡ്വിൻ ജോഷി ദേശീയ പതാകയ്ക്ക് സല്യൂട്ട് അർപ്പിച്ചു. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യദിന സന്ദേശം നൽകി.

വാർഡ് മെമ്പർ തോമസ് പൊട്ടനാനിൽ, എസ് എം സി പ്രസിഡന്റ് ലിജു വെളുത്തേടത്ത്, വൈസ് പ്രസിഡന്റ് ഷിബു മുത്തലിങ്കൽ,, എം പി ടി പ്രസിഡന്റ് സിന്ധു എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ അർപ്പിച്ചു. തുടർന്ന് ദേശഭക്തിഗാനവും, നിശ്ചല ദൃശ്യത്തിന്റെ അകമ്പടിയോടുകൂടിയ വർണ്ണശബളമായ ഘോഷയാത്രയും നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിൽനിന്ന് മധുരപലഹാര വിതരണവും നടത്തി ക്വിസ് മത്സരവും പതാക നിർമ്മാണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61761/government-up-school-chungakkunn)