---
title: "അനിശ്ചിതകാല ബസ് സമരം: സർക്കാർ ചെയ്യുമെന്ന് ഗതാഗത മന്ത്രി "
english_title: "There will be discussion: minister antony raju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7357/there-will-be-discussion-minister-antony-raju"
published_at: "2021-10-26T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178027b71383_antony raju minister.jpg"
keywords: []
---

# അനിശ്ചിതകാല ബസ് സമരം: സർക്കാർ ചെയ്യുമെന്ന് ഗതാഗത മന്ത്രി 

> **Lead Summary:** അനിശ്ചിതകാല ബസ് സമരം: സർക്കാർ ചെയ്യുമെന്ന് ഗതാഗത മന്ത്രി തിരുവനന്തപുരം: അനിശ്ചിതകാല സമരം തുടങ്ങാനിരിക്കുന്ന സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

## Article Content

അനിശ്ചിതകാല ബസ് സമരം: സർക്കാർ ചെയ്യുമെന്ന് ഗതാഗത മന്ത്രി തിരുവനന്തപുരം: അനിശ്ചിതകാല സമരം തുടങ്ങാനിരിക്കുന്ന സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് സമരം ചർച്ച ചെയ്യുന്നത്. ബസ് ഉടമകളുമായും ഇക്കാര്യത്തിൽ ചർച്ചയുണ്ടാവും. നിലവിലെ സാഹചര്യത്തിൽ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെങ്കിലും സ്കൂൾ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചതിനെ മന്ത്രി വിമർശിച്ചു. കൊവിഡ്‌ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ ആകുമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7357/there-will-be-discussion-minister-antony-raju)