---
title: "ടൗണിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയി."
english_title: "The batteries of the solar street lights installed in the town were stolen."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91525/the-batteries-of-the-solar-street-lights-installed-in-the-town-were-stolen"
published_at: "2023-01-21T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb319fb5736_street_light.jpg"
keywords: []
---

# ടൗണിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയി.

> **Lead Summary:** **ചാവശ്ശേരി :** ചാവശ്ശേരി ടൗണിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയി. ചാവശ്ശേരി ഗ്രാമീൺ ബാങ്ക്, ഹയർ സെക്കൻഡറി സ്കൂൾ പരിസരം എന്നിവിടങ്ങളിലുള്ള വിളക്കുകളുടെ ബാറ്ററികളാണ് മോഷ്ടിച്ചത്. ബാറ്ററി വെച്ചിരുന്ന ഇരുമ്പുപെട്ടി ഉൾപ്പടെയാണ് നഷ്ടമായിരിക്കുന്നത്.

## Article Content

**ചാവശ്ശേരി :** ചാവശ്ശേരി ടൗണിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയി. ചാവശ്ശേരി ഗ്രാമീൺ ബാങ്ക്, ഹയർ സെക്കൻഡറി സ്കൂൾ പരിസരം എന്നിവിടങ്ങളിലുള്ള വിളക്കുകളുടെ ബാറ്ററികളാണ് മോഷ്ടിച്ചത്. ബാറ്ററി വെച്ചിരുന്ന ഇരുമ്പുപെട്ടി ഉൾപ്പടെയാണ് നഷ്ടമായിരിക്കുന്നത്.

മുൻപ്‌ പാലോട്ടുപള്ളി ടൗണിലും നിരവധി തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയിരുന്നു. കഴിഞ്ഞദിവസം രാത്രിവരെയും പ്രവർത്തിച്ചിരുന്ന തെരുവുവിളക്കുകളുടെ ബാറ്ററികളാണ് കാണാതായത്. തെരുവുവിളക്കുകൾ സ്ഥാപിച്ചത്‌ രാത്രിയിൽ യാത്രക്കാർക്കും വ്യാപാരികൾക്കും സൗകര്യമായിരുന്നു.

ബാറ്ററി മോഷണം വ്യാപാരികൾ കെ.എസ്.ടി.പി. അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് മട്ടന്നൂർ പോലീസിൽ പരാതി നൽകിയതായി നഗരസഭാ കൗൺസിലർ വി. ശശി അറിയിച്ചു. വാഹനമിടിച്ചും മറ്റും തകർന്ന കെ.എസ്.ടി.പി. റോഡിലെ തെരുവുവിളക്കുകൾ മിക്കതും മാറ്റിസ്ഥാപിച്ചിട്ടില്ല. ഇതിനിടെയാണ് പ്രവർത്തിക്കുന്ന വിളക്കുകളുടെ ബാറ്ററി മോഷ്ടിക്കുന്നത് പതിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91525/the-batteries-of-the-solar-street-lights-installed-in-the-town-were-stolen)