മണത്തണ: മടപ്പുരച്ചാലിൽ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന പരാതിയുമായി യുവാവ് ആശുപത്രിയിൽ. മടപ്പുരച്ചാൽ സ്വദേശി ബാബു പാറശേരിയെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പീറ്റർ കണ്ണനാൽ എന്ന ആളാണ് ആക്രമിച്ചതെന്നാണ് ബാബു പറയുന്നത്. എന്നാൽ തനിച്ച് താമസിക്കുന്ന പീറ്ററിന്റെ വീട്ടിൽ വെച്ച് ചാരായം വാറ്റ് നടത്തണമെന്ന് ബാബു ആവശ്യപ്പെട്ടിരുന്നതായും നിഷേധിച്ചതിനെ തുടർന്ന് തന്റെ വീട്ടിൽ ബാബു അതിക്രമിച്ചു കയറുകയായിരുന്നു എന്നും പീറ്റർ പറയുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തപ്പോൾ ഉന്തും തള്ളുമുണ്ടായെന്നും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ഉണ്ടായിട്ടില്ലെന്നും പീറ്ററുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഇരുവരും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന വാക്ക് തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേന ബാബുവിനെ പീറ്റർ വീട്ടിലേക്ക് വിളിച്ചു വരുത്തി പൂട്ടിയിടുകയും വീട്ടിൽ ആക്രമിക്കാനെത്തി എന്ന പരാതി കെട്ടിച്ചമയ്ക്കാൻ മൊബൈലിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നാണ് ബാബു പാറശേരി പറയുന്നത്. സംഭവത്തിൽ കേളകം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Manathana Conflict