മണത്തണ : കോവിഡ് സൃഷ്‌ടിച്ച ഇടവേളയ്ക്ക് ശേഷം മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പുത്തരികലശം ചടങ്ങ് നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചൊവ്വാഴ്ച്ച രാവിലെ ചടങ്ങുകൾ നടന്നത്.
തുടർന്ന് പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പന്തീരായിരം ദീപം സമർപ്പണത്തിന്റെ ഭാഗമായുള്ള ധനസമാഹരണത്തിനും തുടക്കം കുറിച്ചു . ആദ്യ രസീത് ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരി പ്രസിഡണ്ട് ഗോപാലകൃഷ്ണൻ നായർക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
Athikkandam bagavathi kshetram putharikalasam