Categories
news

അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം സംഘടനാ ജില്ലാ നേതാക്കളുടെ സംയുക്ത യോഗം ചേർന്നു

കണ്ണൂർ: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിൽ മുസ്ലിം സംഘടനാ ജില്ലാ നേതാക്കളുടെ സംയുക്ത യോഗം ശക്തമായി പ്രതിഷേധിച്ചു. സർക്കാറിൻ്റെ നീതി നിഷേധ നിലപാടിനെതിരെ ജില്ലയിൽ ബഹുജനാഭിപ്രായം സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം നയിക്കുന്നതിന് “സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി “ക്ക് യോഗം രൂപം നൽകി.

മറ്റേതെങ്കിലും വിഭാഗങ്ങളുടെ അവകാശങ്ങള്‍ പങ്കിടണമെന്നല്ല, മുസ്‌ലിം വിഭാഗത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നാണ് കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ഇടതു സര്‍ക്കാര്‍ മറ്റ് പല ലക്ഷ്യങ്ങളുടെയും ഭാഗമായി നീതി നിഷേധിക്കുകയാണ്. സർക്കാറിൻ്റെ മുസ്ലിം വിരുദ്ധ നീക്കങ്ങളുടെ മറ്റൊരു പതിപ്പാണ് കോടതി വിധിയുടെ മറവിൽ സച്ചാർ കമ്മറ്റി റിപ്പോർട്ട് അട്ടിമറിച്ചു കൊണ്ട് ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി വീതിക്കാനുള്ള സർക്കാർ ഉത്തരവെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. സച്ചാര്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് വേണ്ടി സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ. അബ്ദുൽ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.കുഞ്ഞിമുഹമ്മദ് സ്വാഗതവും അഡ്വ. അബ്ദുൽ കരീം ചേലേരി നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാൻ കല്ലായി പ്രസംഗിച്ചു. പി.പി.ഉമർ ചെയർമാനും അഡ്വ.അബ്ദുൽ കരീംചേലേരി ജനറൽ കൺവീനറുമായി 18 അംഗ സച്ചാർ സംരക്ഷണ സമിതി ജില്ലാ കമ്മറ്റിക്ക് യോഗം രൂപം നല്കി.വിവിധ മത, വിദ്യാഭ്യാസ സംഘടനാ നേതാക്കളായ കെ.മുഹമ്മദ് ശരീഫ് ബാഖവി, എ.കെ.അബ്ദുൽ ബാഖി (സമസ്ത), പി.കെ.ഖാലിദ് (കെ.എൻ.എം), സി.കെ.എ.ജബ്ബാർ, കെ.കെ.ശുഹൈബ് മുഹമ്മദ് (ജമാഅത്തെ ഇസ്ലാമി), സി.എ.അബൂബക്കർ, സി.സി.ശക്കീർ ഫാറൂഖി (മർക്കസ്സുദ്ദഅവ) പി.സമീർ, കെ.വി.ഷംസുദ്ദീൻ (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), യു.വി.അശ്റഫ് (എം.ഇ.എസ്), വി.മുനീർ, പി.എം.അബ്ദുൽ ബഷീർ (എം.എസ്.എസ്) എന്നിവർ പങ്കെടുത്തു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP