അടക്കാത്തോട് രാമച്ചിയിൽ പോത്തിനെ കടുവ പിടിച്ചു.

By | Friday January 15th, 2021

SHARE NEWS


രാമച്ചി :അടക്കാത്തോട് രാമച്ചിയിലെ പള്ളിവാതുക്കൽ ഇട്ടിയവിരയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പോത്തിനെയാണ് കടുവ കടിച്ച് കൊന്നത്. കൊലപ്പെടുത്തിയശേഷം കടുവ പോത്തിനെ വലിച്ചിഴച്ച് കൊണ്ടുപോയി. ഇന്ന് പുലർച്ചയാണ് സംഭവം. തൊഴുത്തിൽ നിന്നും 200 മീറ്റർ അകലെയായി പോത്തിന്റെ ജഡം കണ്ടെത്തി. കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: