അനന്തുവും അക്ഷരയും വീണ്ടുമെത്തി, സുരേഷ് ഗോപിയെ കാണാൻ

By | Tuesday April 24th, 2018

SHARE NEWS

 

കൊട്ടിയൂർ:കൊട്ടിയൂരിലെ അക്ഷരയ്ക്കും അനന്തുവിനും സുരേഷ്‌ഗോപി ഒരു നടനല്ല. എല്ലാവരും ഭ്രഷ്ട് കല്പിച്ചപ്പോൾ കൊട്ടിയൂരിലെത്തി മാറോട് ചേർത്തുപിടിച്ച് സ്‌കൂളിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടുപോയ സുരേഷ്‌ഗോപി ദൈവമായിരുന്നു. അന്നും കരഞ്ഞിട്ടുണ്ട് ഒരുപാട്. സ്‌കൂളിൽ വിലക്ക്. എച്ച്.ഐ.വി. ബാധിതരെന്ന പേരിൽ അയിത്തം കല്പിച്ച് ഒരുസമൂഹംതന്നെ അകറ്റിനിർത്തിയപ്പോൾ ആ രണ്ടുകുട്ടികളും പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആ വലിയ മനുഷ്യനെ ചൊവ്വാഴ്ച വീണ്ടും അനന്തുവും അക്ഷരയും കണ്ടു ഒപ്പം അമ്മ രമയും. വളർന്ന് വലിയ കുട്ടിയായെങ്കിലും പഴയ ഓർമയുടെ നീറ്റലിൽ സുരേഷ്‌ഗോപിയെ വീണ്ടും കണ്ടതോടെ അക്ഷരയും അനന്തുവും സന്തോഷത്തോടെ കണ്ണുകൾ നിറഞ്ഞു.

സുരേഷ്‌ഗോപി രണ്ടുപേരുടെയും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിച്ചാൽ മതിയെന്നും സുരേഷ്‌ഗോപി ഇവരോട് പറഞ്ഞു. കൊട്ടിയൂരിൽ എൻഎസ്എസ് കെ.യുപി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം നടത്താനെത്തിയപ്പോഴാണ് സന്തോഷവും സ്‌നേഹവും സംഗമിച്ച ഈ അപൂർവ കൂടിക്കാഴ്ച നടന്നത്. അവരെ സ്റ്റേജിൽ വിളിച്ച് ഇരുത്തിയാണ് സുരേഷ്‌ഗോപി മടങ്ങിയത്.എന്റെ മനസ്സിൽ സൂക്ഷിക്കുന്ന രണ്ട് അത്ഥികളാണ് അക്ഷരയും അനന്തുവും എന്ന് പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

അനന്തുവിനെയും അക്ഷരയെയും എച്ച്.ഐ.വി. ബാധിതരായതിന്റെ പേരിൽ മുമ്പ് കൊട്ടിയൂർ എസ്.എൻ. എൽ.പി.സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഇരുവരെയും പ്രവേശിപ്പിക്കാൻ സ്‌കൂളധികൃതർ തയ്യാറായില്ല. ഇതറിഞ്ഞ് നടൻ സുരേഷ് ഗോപി കൊട്ടിയൂരിലെത്തി. അനന്തുവിനെയും അക്ഷരയെയും രണ്ടു കൈകളിലായി മാറോട് ചേർത്തുപിടിച്ച് അദ്ദേഹം സ്‌കൂളിൽ ചെന്നു. എച്ച്.ഐ.വി. തൊട്ടാൽ പകരുന്ന രോഗമല്ലെന്ന് ബോധ്യപ്പെടുത്താൻ കൂടിയായിരുന്നു ഇത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read