കണിച്ചാർ പഞ്ചായത്ത് പരിധിയിൽ വ്യാഴാഴ്ച 4 മുതൽ സെപ്റ്റംബർ 20 വരെ സംപൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

By | Thursday September 17th, 2020

SHARE NEWS

 

കണിച്ചാർ : പഞ്ചായത്ത് പരിധിയിൽ 17 ആക്റ്റീവ് കോവിഡ് കേസുകളാണ് നിലവിലുള്ളത്, ഇതിൽത്തന്നെ 11 എണ്ണം വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്.

പലകേസുകളുടെയും ഉറവിടം വ്യക്തമല്ലാത്തതിനാൽ കോവിഡ് -19 വ്യാപനം രൂക്ഷമായേക്കാവുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ മെഡിക്കൽ ഷോപ്പ്, പത്രം എന്നിവയ്ക്കൊഴികെ മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കും അടച്ചിടാൻ പഞ്ചായത്തിൽ ചേർന്ന സേഫ്റ്റി കമ്മറ്റി യോഗത്തിൽ തീരുമാനം.
വൈകിട്ട് 4 മണിക്ക് ശേഷം പരിപൂർണ്ണ അടച്ചിടലിനാണ് നിർദേശം.
പൊതുഗതാഗതം ഉൾപ്പെടെയാണ് നിരോധിക്കുന്നത്.
ഉൾപ്രദേശങ്ങളിലുള്ള കടകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഒരു കാരണവശാലും ഇതനുവദിക്കില്ലായെന്നും സെപ്റ്റംബർ 20 വരെ ഏതെങ്കിലും വ്യാപാരസ്ഥാപനം നിർദേശം ലംഘിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതാണെന്നും പോലീസ് അറിയിച്ചു.

രോഗവ്യാപനത്തിന്റെ തീവ്രത ജനങ്ങൾ മനസിലാക്കണമെന്നും ഒരു കാരണവശാലും ഈ ദിവസങ്ങളിൽ പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെയുടെ സാന്നിധ്യത്തിൽ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി ബാബു തോമസ്, മെഡിക്കൽ ഓഫീസർ ഡോ : എ സദാനന്ദൻ, കേളകം സബ് ഇൻസ്‌പെക്ടർ വാർഡ് മെമ്പർമാരായ വിനോയി ജോർജ്,പ്രിൻസി ജോബി കണിച്ചാർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ മത്തായി മൂലേച്ചാലിൽ, എം. വി നാരായണൻ, ശശിധരൻ നായർ, സി. ടി ജോയി, സിബി മേച്ചേരിതുടങ്ങിയവർ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: