കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

By | Saturday August 1st, 2020

SHARE NEWS

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഐ എസ് ഒ 9001-2015 അംഗീകാരം നേടി. ഓഫീസ് സംവിധാനത്തിന് കാലാനുസൃതവും ഗുണപ്രദവുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി സദ്ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ ഗുണ നിലവാരം ഉയര്‍ത്തുന്നതിനായി ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് നടപ്പിലാക്കി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് പ്രൊജക്റ്റ് ഏറ്റെടുത്തത്. കിലയുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതോടെ ജില്ലാ പഞ്ചായത്തിന്റെ ഭരണനേട്ടങ്ങളില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read