കേളകത്തെ ആൽമരം മുറിക്കാൻ ഒരു കൊല്ലം മുൻപേ അനുമതി നൽകിയിരുന്നു. രേഖകൾ പുറത്ത്.

By | Sunday September 13th, 2020

SHARE NEWS

കേളകം:  ബസ് സ്റ്റാൻഡിലെ ആൽമരം വെട്ടിയത് പഞ്ചായത്തിന്റെ അനുമതിയോടെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2019 ഓഗസ്റ്റ് 29ന് കേളകം പഞ്ചായത്ത് സെക്രട്ടറി ഈ ആൽമരം മുറിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു. സ്ഥലം ഉടമ ചോലമറ്റം ബസിക്കാണ് മരം മുറിച്ചുമാറ്റാൻ അനുമതി നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ബസി നൽകിയ അപേക്ഷ പരിഗണിച്ച് ആ മാസം തന്നെ പഞ്ചായത്ത് ദുരന്ത നിവാരണ കമ്മിറ്റി മരം മുറിക്കുന്നതിനുള്ള അനുമതി നൽകി. കാലവർഷക്കെടുതിയിൽ അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മരം മുറിച്ചു മാറ്റുന്നതിന് അനുമതി നൽകിയതെന്നും സെക്രട്ടറി നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങൾ, വസ്തുവകകൾ എന്നിവയ്ക്കു കേട് പാട് സംഭവിക്കാതെയും പൊതുജനങ്ങൾക്ക് യാതൊരുവിധ അപകടം ഉണ്ടാകാതെയും വേണം ആൽമരം മുറിച്ചുമാറ്റാനെന്ന നിർദേശവും രേഖാമൂലം നൽകിയിരുന്നു. എന്നാൽ അന്ന് മരംമുറിക്കാൻ ശ്രമിച്ചപ്പോൾ ചില രാഷ്ട്രീയ യുവജന സംഘടനകളും പരിസ്ഥിതി സംഘടനകളും എതിർപ്പുമായി രംഗത്ത് വന്നു. ഇതേതുടർന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു വർഷത്തിന് ശേഷം ഈ കോവിഡ് കാലത്തെ ലോക്ഡൗണിൽ കടകൾ അടഞ്ഞു കിടന്ന സമയത്താണ് സെപ്റ്റംബർ 10 ന് രാത്രി മരം മുറിച്ചു നീക്കിയതായി കണ്ടെത്തിയത്. ആരാണ് മരം മുറിച്ച് എന്ന് വ്യക്തമല്ല. അജ്ഞാതർ മരം മുറിച്ചു എന്ന രീതിയിൽ ആരോപണവും പരാതിയും ഉയർന്ന തിനിടയിലാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയതിനുള്ള രേഖകൾ പുറത്തുവന്നത്. പത്തിന് പകൽ കേളകം പോലീസ് സ്റ്റേഷനു മുന്നിൽ നിന്നിരുന്ന ഒരു കൂറ്റൻ മരവും കേളകം ടൗണിലെ തന്നെ മറ്റൊരു മരവും മുറിച്ചു നീക്കിയിരുന്നു. മരം മുറിച്ച് നീക്കൽ സംബന്ധിച്ച് തങ്ങൾക്ക് ഒന്നും അറിയില്ല എന്ന നിലപാട് സ്വീകരിച്ച പഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിക്കും കേളകം പോലീസിലും പരാതി നൽകിയിരിക്കുകയാണ്. രേഖ പുറത്തുവന്നതോടെ പഞ്ചായത്തും സമരക്കാരും പുതിയ വിശദീകരണം നൽകേണ്ട സ്ഥിതിയിലാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read