പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ

By | Thursday April 8th, 2021

SHARE NEWS

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പാനൂരിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത 10 ലീഗ് പ്രവർത്തകരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന് ചൊക്ളി പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി പാനൂർ മേഖലയിലെ സിപിഐഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം നടന്നിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. സിപിഐഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു. നിരവധി വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read