പൊതുമേഖലയ്ക്ക് പിന്നാലെ കാർഷികമേഖലയേയും കേന്ദ്രസർക്കാർ വിറ്റുതുലയ്ക്കുകയാണെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി.

By | Saturday September 26th, 2020

SHARE NEWS

 

കണിച്ചാർ : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ
അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മറ്റിയുടെ ആഹ്വാനപ്രകാരം രാജ്യത്തുടനീളം
മണ്ഡലങ്ങൾ തോറും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ കോൺഗ്രസ് നടത്തിവരുന്ന ധർണ്ണാസമരത്തിന്റെ ഭാഗമായി കണിച്ചാർ പോസ്റ്റ്‌ ഓഫിസിന് മുൻപിൽ നടത്തിയ
ധർണാസമരത്തിലാണ്
പൊതുമേഖല
സ്ഥാപനങ്ങളിലേറെയും വിറ്റ് തുലച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ
രാജ്യത്തിന്റെ നട്ടെല്ലായ കാർഷികമേഖലയും
വിറ്റു തുലയ്ക്കുകയാണെന്ന്
കോൺഗ്രസ് അഭിപ്രായപ്പെട്ടത്.

കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡൻറ് സണ്ണി മേച്ചേരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി മെമ്പർ കെ കേളപ്പൻ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയന്‍ മനങ്ങാടന്‍, കോണ്‍ഗ്രസ് നേതാക്കളായ സി.ജെ മാത്യു,കൂടത്തിൽ ശ്രീകുമാർ, പ്രമോദ് കുമാർ, ലിസമ്മ ജോസഫ്, ലെറ്റിന ബാബു, സജീവൻ പാലപ്പിള്ളിൽ, തിട്ടയില്‍ ദാമോദരന്‍ തുടങ്ങിയവർ നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read