ആൽമരം മുറിച്ചുമാറ്റിയത് പഞ്ചായത്തിന്റെയും പോലീസിന്റെയും ഒത്താശയോടെയെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മറ്റി.

By | Friday September 11th, 2020

SHARE NEWS

 

കേളകം : കേളകം ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് തണലും ശുദ്ധവായുവുമേകി നിന്നിരുന്ന വൻ ആൽമരം രാത്രിയുടെ മറവിൽ സമൂഹിക വിരുദ്ധർ മുറിച്ചു മാറ്റിയതിൽ പഞ്ചായത്തിന്റെയും പോലീസിന്റെയും
ഒത്താശയോടെ ആണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

ബസ് സ്റ്റാൻഡിലെ
ബാങ്കുകളിലെയും മറ്റ് കച്ചവട സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മരം മുറിച്ചു നീക്കിയവർ ആരാണെന്ന് നിഷ്പ്രയാസം കണ്ടെത്താനാകുമെന്നും
പൊതു ജനങ്ങൾക്ക് തണലേകി നിന്നിരുന്ന ആൽമരം മുറിച്ചുനീക്കിയവർക്കെതിരെ എത്രയും വേഗം
നിയമ നടപടികൾ സ്വീകരിക്കണമെന്നും
ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി നൽകുന്നതിന് യൂത്ത് കോൺഗ്രസ് തീരുമാനിച്ചതായും മണ്ഡലം പ്രസിഡൻറ് ജോബിൻ പാണ്ടഞ്ചേരി പറഞ്ഞു.

പഞ്ചായത്ത്‌ അധികാരികൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മരം മുറിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read