News Section: ഇരിട്ടി

തൊണ്ടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

November 27th, 2020

  വാല്യംകണ്ടത്തിൽ മാത്യു(61)ആണ് മരണപ്പെട്ടത്. ഷോക്കേറ്റതിനെത്തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വൈകിട്ട് 6  മണിയോടെയായിരുന്നു സംഭവം.

Read More »

സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുണ്മി ഷാജിക്ക് വീടൊരുങ്ങുന്നു.

November 24th, 2020

  ഇരിട്ടി :  ഇരിട്ടി നഗരസഭ 11-ാം വാര്‍ഡ് വികാസ് നഗറില്‍ നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുണ്മി ഷാജിക്ക് വീടൊരുങ്ങുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞ സുരേഷ് ഗോപി എം.പിയാണ് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുണ്മി ഹാപ്പിയാണ്. കാരണം മറ്റൊന്നുമല്ല സിനിമാതാരവും എംപിയുമായ സുരേഷ്‌ഗോപി മുണ്മിയെ വിളിച്ചു. വെറുതെ കുശലം പറയാന്‍ വിളിച്ചതല്ല മറിച്ച് ഒരു വീട് സമ്മാനിക്കുന്ന കാര്യമാണ് സുരേഷ് ഗോപി സംസാരിച്ചത്. അ...

Read More »

പുതിയ പോലീസ് നിയമ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല.: മുഖ്യമന്ത്രി

November 22nd, 2020

സൈബര്‍ ആക്രമണങ്ങളേ നിയന്ത്രിക്കാൻ സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തനനത്തിനും പ്രതികൂലമായി ബാധിക്കുമെന്ന് ഉയര്‍ന്നതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സൈബര്‍ മാധ്യമം എന്നു പരാമര്‍ശിക്കാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമെന്നു വ്യക്തമാക്കി വിഞ്ജാപനം പുറത്തിറങ്ങുകയും ചെയ്തു. ഇതോടെ, വ്യാജ വാര്‍ത്തയാണെന്ന് ആരു പരാതി നല്‍കിയാലും ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കാന്‍ നിയമഭേദഗതിയോ...

Read More »

ഇരിട്ടി മേഖലയിൽ 34 ബൂത്തുകളിൽ മാവോവാദി ഭീഷണി: കർശന സുരക്ഷയൊരുക്കാൻ പോലീസ് നിർദേശം

November 22nd, 2020

കേളകം: മലയോര മേഖലകളിലെ മാവോവാദി ഭീഷണി നേരിടുന്ന പോളിങ് ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കാൻ പോലീസ് നിർദേശം. ഇരിട്ടി പോലീസ് സബ്ഡിവിഷൻ പരിധിയിൽ മാവോവാദി ഭീഷണി നേരിടുന്ന 34 ബൂത്തുകളുണ്ടെന്ന് പോലീസ് പറയുന്നു. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നാല്, ഉളിക്കൽ രണ്ട്, ആറളം നാല്, കരിക്കോട്ടക്കരി 10, പേരാവൂർ നാല്, കേളകം 10 ഉം വീതം പോളിങ് ബൂത്തുകളാണ് ഭീഷണി നേരിടുന്നത്. ഈ ബൂത്തുകളിൽ പോലീസ് സുരക്ഷയ്ക്ക് പുറമേ തണ്ടർ ബോൾട്ട് നിരീക്ഷണവും ഏർപ്പെടുത്തും. ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിലുള്ള പല പ്രദേശങ്ങളിലും മുൻപ് ഭീഷണി നിലനിന്...

Read More »

പാപ്പിനിശ്ശേരി ശിവക്ഷേത്രം വൃശ്ചിക കൊടിയേറ്റ് ഉത്സവം സമാപിച്ചു

November 22nd, 2020

പാപ്പിനിശ്ശേരി: ഉത്തര മലബാറിലെ കൊടിയേറ്റ് ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന പാപ്പിനിശ്ശേരി ശിവക്ഷേത്രം വൃശ്ചിക കൊടിയേറ്റ് ഉത്സവം സമാപിച്ചു. രാവിലെ ആറാട്ട് നടന്നു. നവംബർ 15-ന് തുടങ്ങിയ ഉത്സവം കോവിഡ് 19 കാരണം ആഘോഷങ്ങളില്ലാതെ പൂജാദി കർമങ്ങളിലൂടെ മാത്രമാണ് നടത്തിയത്. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാടിന്റെയും പുടയൂർ ജയനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

Read More »

പഴയങ്ങാടിയിൽ ഇരുചക്രവാഹങ്ങളിൽനിന്ന് കാർബറേറ്റർ മോഷണം

November 22nd, 2020

കണ്ണൂർ : നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങളിൽനിന്ന് കാർബറേറ്ററുകൾ അഴിച്ചുമാറ്റുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങളുടെ കാർബറേറ്ററുകളാണ് മോഷ്ടാക്കൾ കവരുന്നത്. കഴിഞ്ഞ ദിവസം പഴയങ്ങാടിയിലെ സ്വകാര്യ ബസ് ഡ്രൈവർ താവത്ത് തന്റെ ഇരുചക്രവാഹനം നിർത്തിയിട്ടിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വാഹനം സ്റ്റാർട്ടാക്കാൻ കഴിഞ്ഞില്ല. തുടർന്ന്പരിശോധിച്ചപ്പോഴാണ് കാർബറേറ്റർ അഴിച്ചുകൊണ്ടുപോയ നിലയിൽ കണ്ടത്. ഇത്തരം സംഭവങ്ങൾ പതിവായി നടക്കുന്നുണ്ട്. വാഹനത്തെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള ആളിന് ടൂൾസിന്റെ...

Read More »

കണ്ണൂരിൽ 17കാരിയെ പീഡിപ്പിച്ച യോഗാചര്യനെതിരേ പോക്‌സോ ചുമത്തി കേസെടുത്തു

November 22nd, 2020

  കണ്ണൂർ :  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരെ പരിയാരം പോലിസ് കേസെടുത്തു.   പഴയങ്ങാടി, പരിയാരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പലയിടത്തും യോഗ പരിശീലനത്തിനായി എത്തിയ ഘട്ടത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പരിചപ്പെടുകയും പിന്നീട് ഇവരുടെ വീട്ടില്‍ താമസിച്ച് യോഗ പരിശീലനം നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 2017, 2018, 2019 വര്‍ഷങ്ങളിലെ ചില ദിവസങ്ങളില്‍ ഇയാള്...

Read More »

ഇന്ന് കണ്ണൂർ ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 190 പേർക്ക് സമ്പര്‍ക്കത്തി രോഗബാധ

November 21st, 2020

കണ്ണൂർ: ഇന്ന് (21/11/2020) ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 190 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18 ആന്തൂര്‍ നഗരസഭ 4 ഇരിട്ടി നഗരസഭ 2 കൂത്തുപറമ്പ് നഗരസഭ 18 പാനൂര്‍ നഗരസഭ 4 പയ്യന്നൂര്‍ നഗരസഭ 9 ശ്രീകണ്ഠാപുരം നഗരസഭ 3 തലശ്ശേരി നഗരസഭ 4 തളിപ്പറമ്...

Read More »

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

November 21st, 2020

    എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോ...

Read More »

കവിതാ സമാഹാരം വിറ്റു കിട്ടിയ തുക വൃക്ക രോഗിക്കുനല്കി യുവകവയിത്രി

November 21st, 2020

തൻ്റെ കവിതാ സമാഹാരത്തിന്റെ വില്‍പനയിലൂടെ ലഭിച്ച തുക വൃക്കരോഗത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന യുവാവിന് ചികിത്സാസഹായമായി നല്‍കി യുവകവയിത്രി. പയ്യന്നൂര്‍ മുതിയലത്തെ വി.വി. ജിഷയാണ് തന്റെ കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിലൂടെ ലഭിച്ച വരുമാനത്തില്‍ നിന്നും ഒരു തുക ചികിത്സാസഹായമായി വെള്ളോറയിലെ എം. സുരേഷിന് നല്‍കിയത്. ജിഷയും മറ്റു പതിമൂന്നോളം പുതിയ എഴുത്തുകാരും ചേര്‍ന്നു പ്രസിദ്ധീകരിച്ച നീരദം എന്ന കവിതാപതിപ്പ് വിറ്റുകിട്ടിയ തുകയാണ് ചികിത്സാ സഹായമായി നല്‍കിയത്. സുരേഷിന്റെ വെള്ളോറയിലെ വീട്ടില്‍ നടന്ന ചടങ...

Read More »