News Section: പേരാവൂര്‍

ഓടംന്തോട് ചപ്പാത്തിൽ കാർ പുഴയിൽ കുടുങ്ങി

July 31st, 2017

മണത്തണ: ഓടംന്തോട് ചപ്പാത്തിൽ കാർ പുഴയിൽ കുടുങ്ങി.തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം.അടയ്ക്കാത്തോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാർ ഓടംന്തോട് ചപ്പാത്ത് വഴി കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.ചപ്പാത്തിനു മദ്ധ്യഭാഗത്തായുള്ള ഗർത്തത്തിൽ കുടുങ്ങുകയായിരുന്നു. ഗർത്തത്തിൽ കുടുങ്ങിയ കാർ വെള്ളത്തിന്റെ ശക്തികാരണം പുറുകുവശം നീങ്ങി പുഴയിലേക്ക് പോയതോടെ കാർ അൽപ്പം ചെരിഞ്ഞു.ഇതോടെ നാട്ടുകാരും പേരാവൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് വടം ഉപയോഗിച്ച് കാർ പുറത്തെത്തിച്ചു.നാലു പേർ കാറിലുണ്ടായിരുന്നു.ആരും പരിക്കേൽക്കാതെ രക്ഷപ്പെട്...

Read More »

ഓടംന്തോട് കാട്ടാന ശല്യം; ആഗസ്റ്റ് 15 നു കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ മതിൽ തീർക്കും

July 31st, 2017

മണത്തണ:ഓടംതോട് വ്യമൃഗ ഭീഷണിയിലാണ്.കാട്ടുകുരങ്ങ് തേങ്ങ പറിച്ചിടുമ്പോൾ കാട്ടാനകൾ തെങ്ങ് പറിച്ചുടുന്നു.ഇത്തരത്തിൽ ആറളം ഫാമിൻ നിന്ന് ഇറങ്ങുന്ന വന്യമൃഗങ്ങൾ ഓടംന്തോട് മേഖലയിലേക്കാണ് ഇപ്പോൾ ഇറങ്ങുന്നത്. കണിച്ചാർ, ഓടംന്തോട്, പെരുമ്പുന്ന,പാലപ്പുഴ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സഞ്ചാരവും അതിക്രമവും കൂടിവരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ എത്രയും വേഗം ആനമതിൽ തീർക്കണമെന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഓടംന്തോട് പള്ളിയിൽ ചേർന്ന കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ്...

Read More »

ഇല്ലായ്മകളുടെ നടുവിൽ മനുവിനു മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പത്താം റാങ്ക്

July 31st, 2017

    പേരാവൂർ: ഇല്ലായ്മകളുടെ നടുവിൽനിന്ന് ആദിവാസി യുവാവിന് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പത്താം റാങ്ക്.നിടുംപൊയിൽ ചെക്കേരി കോളനിയിലെ കണ്ടത്തിൽ രാധയുടെ മകൻ മനു (19) വിനാണ് അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ പട്ടികവർഗ വിഭാഗത്തിൽ പത്താം റാങ്ക് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിഷനും കരസ്ഥമാക്കി. ചെക്കേരി കോളനിയിലെ ആദ്യ ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ് മനു. ആറു കിലോമീറ്റർ അകലയുള്ള വേക്കളം എയ്ഡഡ് യുപി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മനു തുടർന്ന് കോളയാട് സെന്റ്.കൊർ...

Read More »

കർഷകരും കുടുംബശ്രീ പ്രവർത്തകരും കൈകോർത്തു; ജൈവ പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിച്ച് അറയങ്ങാട് ഗ്രാമം

July 30th, 2017

പേരാവൂർ:കർഷകരും കുടുംബശ്രീ പ്രവർത്തകരും കൈകോർത്തു പേരാവൂർ പഞ്ചായത്തിൽ ജൈവ പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ അറയങ്ങാട് ഗ്രാമം. പേരാവൂർ പഞ്ചായത്തിലെ 16 ാം വാർഡിലാണ് പതിനഞ്ചേക്കർ സ്ഥലത്ത് വിവിധ പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത്, കൃഷിഭവൻ, കുടുംബ ശ്രീ എന്നിവയുടെ സഹകരണത്തോടെ കർഷകരായ കാലായികുന്നേൽ ശ്രീധരൻ, സുധാകരൻ,വാസു, സൗമിനി, രമ്യ എന്നിവരാണ് കൃഷി ചെയ്യുന്നത്. പാവൽ, പയർ, ചീര, പടവലം, പൊട്ടിയ്ക്ക, കക്കിരി, വെണ്ട, വെള്ളരി തുടങ്ങി എല്ലാ ...

Read More »

ഡിവൈഎഫ്‌ഐ യുടെ തെക്കൻ മേഖല ജാഥയ്ക്കു തിങ്കളാഴ്ച തുടക്കം

July 30th, 2017

  പേരാവൂർ: നവ ലിബറൽ നയങ്ങളെ ചെറുക്കുക മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി ആഗസ്ത് 15 ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന യുവജന പ്രതിരോധത്തിന്റെ പ്രചരണാർഥമുള്ള തെക്കൻ മേഖലാ കാൽനട പ്രചരണ ജാഥയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ഷാജർ ലീഡറും ജില്ലാ ജോയിന്റ് സെക്രട്ടറി സരിൻശശി മാനേജറുമായ ജാഥ വൈകീട്ട് അഞ്ചിന് കോളയാട് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച രാവിലെ ഒൻപതുമണിക്ക് ചുങ്കക്കുന്നിൽ നിന്ന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് കാക്കയ...

Read More »

മുഴക്കുന്നില്‍ തെരുവ് നായ്ക്കള്‍ ആടുകളെ കൂട്ടത്തോടെ കടിച്ചു കൊന്നു

July 29th, 2017

മുഴക്കുന്ന് : മുഴക്കുന്നില്‍ തെരുവ് നായ്ക്കള്‍ കൂട്ടില്‍ കയറി ഒമ്പത്‌ ആടുകളെ കടിച്ചു കൊന്നു . രണ്ട് ആടുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഴക്കുന്ന് കായപ്പനച്ചിയിലെ പുത്തന്‍ പുരക്കല്‍ ലൈലയുടെ ഏഴ് ആടുകളെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. രണ്ട് ആടുകളെ കാണാതായി. രണ്ട് ആടുകള്‍ക്ക് നായ്ക്കളുടെ അക്രമത്തില്‍ ഗുരുതരമായ മുറിവേറ്റു. വെള്ളിയാഴ്ച രാത്രി   ഏഴ് മണിയോടെ ആയിരുന്നു തെരുവ് നായ്ക്കള്‍ ആട്ടിന്‍ കൂട്ടില്‍ കയറി ആടുകളെ ആക്രമിച്ചത്. ബഹളം കേട്ട് ലൈല പുറത്തിറങ്ങുബോഴേക്കും നായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു കട...

Read More »

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

July 28th, 2017

പേരാവൂർ :  തുണ്ടിയിൽ സെന്റ്‌  ജോണ്‍സ് യൂ.പി സ്കൂളില്‍വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ഥ സിനിമ സംവിധായകന്‍ സുധി അന്ന നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ.തോമസ്‌ കൊച്ചുകരോട്ട് അദ്ധ്യക്ഷനായിരുന്നു. ഹെട്മിസ്ട്രസ് സി.എതങ്കം, ജെസ്റ്റിന്‍ രാത്തപ്പള്ളി, ഷിജിന സുരേഷ്, തുടങ്ങിയവർ ആശംസകളർപ്പിച്ചു.  

Read More »

കലയെ സ്വയം മനസ്സിലാക്കാനും സ്വയം കണ്ടെത്താനും സാധിക്കുമ്പോഴാണ് കലാകാരൻ കലാകാരനായി മാറുന്നതെന്നു സംവിധായകൻ സുധി അന്ന

July 28th, 2017

  തൊണ്ടിയിൽ:തൊണ്ടിയിൽ സെന്റ് ജോൺസ് യൂ.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ സുധി അന്ന നിർവഹിച്ചു. ആര് എന്ത് ഇന്ന് കഴിക്കണം എന്ന് അവർ തിരുമാനിക്കുനതുപോലെ ,ആർക്കെ എന്തൊക്കെ കലകൾ അഭ്യസിക്കണം എന്ന് വിളിച്ചുപ്‌റയുന്ന കാലഘട്ടം ഇന്ന് എത്തികഴിഞ്ഞു. അവനവനിലെ കലയെ സ്വയം മനസിലാക്കാനും അത് സ്വയം കണ്ടെത്താനും അതിനോടൊപ്പം നിൽക്കാനും സാധിക്കുമ്പോഴാണ് കലാകാരൻ കലാകാരനായി മാറുന്നത് സുധി അന്ന പറഞ്ഞു.സ്‌കൂൾ മാനേജർ റവ.ഡോ.തോമസ് കൊച്ചുകരോട്ട്അദ്ധ്യക്ഷനായിരുന...

Read More »

യാത്രയയപ്പ് നൽകി

July 28th, 2017

മണത്തണ:സർവ്വീസിൽ വിരമിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഡ്രിൽ ഇൻസ്ട്രക്റ്റർ എൻ.മോഹനനു യാത്രയയപ്പ് നൽകി.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പേരാവൂർ സിഐ എ. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ കെ.ടി ഫ്രാൻസീസ്,പേരാവൂർ അഡീഷണൽ എസ്‌ഐ പി.സന്തോഷ് കുമാർ,കെ.വി സജി,പി.എം കേശവൻ,ദേവദർശൻ,അലൻമരിയ ജോണി,വി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.സർവ്വീസിൽ നിന്നു വിരമിക്കുന്ന അഡീഷണൽ എസ്‌ഐ എൻ.മോഹനൻ മറുപടി പ്രസംഗം നടത്തി.

Read More »

സംസ്ഥാനത്ത് പടർന്നു പിടിച്ച പകർച്ചപ്പനി തടയാൻ ഈ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നു ഉമ്മൻചാണ്ടി

July 27th, 2017

  പേരാവൂർ:കണ്ണൂർ ജില്ലയിൽ പാർട്ടി പരിപാടികളെക്കാളും കൂടുതൽ ആക്രമണങ്ങളിൽ പരിക്കേറ്റ പ്രവർത്തകരെ കാണുന്നതിനും,, കേടുപാടുകളുണ്ടായ വീടുകൾ സന്ദർശിക്കുന്നതിനുമാണ് സിപിഎം.ആക്രമണത്തിൽ പ്രതിക്ഷേധിക്കുന്നതിനുമാണ് താനിവിടെ എത്തിയിട്ടുള്ളത് എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് പേരാവൂർ ബ്ലോക്ക്  തല ഇന്ദിരാജി ജൻമശതാബ്ദി വാർഷികാഘോഷം എടത്തൊട്ടി കൊട്ടയാടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. റേഷൻ കാർഡ് വിതരണം പൂർത്തിയാക്കുന്നതിനോ, പകർച്ചപ്പനി തടയുന്നതിനോ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. ബൂത്ത് പ്രസിഡന്റ് ...

Read More »