അമ്പായത്തോട് : അമ്പായത്തോട്ടിലെ മുതിർന്ന കർഷകനായിരുന്ന തോട്ടത്തിൽ വർഗ്ഗീസ് (83) പാമ്പുകടിയേറ്റു മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്വന്തം വീടിനു സമീപം പറമ്പിൽ വെച്ചാണ് വിഷ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. മൃതസംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവക ദേവാലയത്തിൽ നടക്കും.
ഭാര്യ: ഏലിക്കുട്ടി(തയ്യിൽ കുടുംബാംഗം). മക്കൾ: ലിസമ്മ(UK), ജോൺ(ഹെഡ്മാസ്റ്റർ, അമ്പായത്തോട് യു.പി.സ്കൂൾ), ഷൈനി (അധ്യാപിക, തിരുവനന്തപുരം) മരുമക്കൾ: ചാക്കോ അട്ടാറയ്ക്കൽ (UK), സൂസമ്മ നടുവത്താനിയിൽ (ഹെഡ്മിസ്ട്രസ്സ്, സെന്റ്. ജോൺസ് യു.പി.സ്കൂൾ, തൊണ്ടിയിൽ), ജോസഫ് കുന്നേൽ (റിട്ട.എസ്.ഐ, തിരുവനന്തപുരം).
Died of snakebite