ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശി ആദിത്യനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങി കുട്ടി ചികിത്സയിലായിരുന്നു. തിങ്കഴാഴ്ചയാണ് ബലൂണ്‍ വായിലൊളിപ്പിച്ച് കളിയ്ക്കുന്നതിനിടെ ബലൂണ്‍ അകത്തേക്ക് പോയത്. ഇളയ സഹോദരിയുടെ കൈയിലിരുന്ന ബലൂണ്‍ വാങ്ങി കുട്ടിയെ കളിപ്പിക്കുന്നതിനിടെയാണ് ബലൂണ്‍ വായിലേക്ക് പോയത്. ഉടന്‍ തന്നെ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല.
Nine-year-old boy dies after balloon gets stuck in throat