ആലക്കോട് : മണക്കടവ്, ചീക്കാട് നിന്ന് സുഹൃത്തുക്കൾക്കൊപ്പം പുതു ഞായർ തീർത്ഥാടനത്തിന് മലയാറ്റൂരിലേക്ക് പോയ കരോട്ടുപാറയിൽ മനുവാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയോടുകൂടി തീർത്ഥാടന സംഘത്തോടൊപ്പം പുറപ്പെട്ട് ഇന്നു പുലർച്ചെ മലകയറി കുരിശിന്റെ വഴിയിലെ 14 സ്ഥലവും പൂർത്തീകരിച്ച്... തോമാശ്ലീഹായുടെ പാദ സ്പർശനമേറ്റ( ഇപ്പോൾ ദേവാലയം ) സ്ഥലത്ത് വിശ്രമിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും, കൂടെയുണ്ടായിരുന്ന തീർത്ഥാടകർ ഡോക്ടറെ വിളിച്ചു പരിശോധന നടത്തിയെങ്കിലും, മനു മരണത്തിന് കീഴടങ്ങുകയായിരുന്നു.ചിക്കാട്ടെ പരേതനായ കരോട്ടുപാറയിൽ ജോയ് ആണ് പിതാവ്, അമ്മ മോളി, ഏക സഹോദരി അനു
A resident of Cheikad, who had gone on a pilgrimage to Malayatur, died of a heart attack on the mountain.