വായാട്ടുപറമ്പ്: കരുവഞ്ചാൽ മലയോര ഹൈവേയിൽ വാഹനം ഇടിച്ച് പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നഴ്സ് മരിച്ചു. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യ രമ്യ (36)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം.ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച സംസ്കരിക്കും.
A nurse died after being hit by a vehicle on the Karuvanchal Hilly Highway.