ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കായംകുളം പെരിങ്ങാല സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ് (19) മരിച്ചത്. ഓച്ചിറ ദാറുൽ ഉലൂം വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. ഈരാറ്റുപേട്ട നടക്കലിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സൽമാൻ. ഇതിനുശേഷം കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുക്കൾക്കൊപ്പം ഈരാറ്റുപേട്ട-പാലാ റോഡിൽ അരുവിത്തുറ കോളജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയും നന്മക്കൂട്ടവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: സാഹിദ. സഹോദരങ്ങൾ: ഫാത്തിമ, ആമിന
The student drowned while taking a bath.