വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പാലക്കാട് കല്ലടിക്കോട് ആളൊഴിഞ്ഞ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചു. മണ്ണാത്തിപ്പാറ അബ്രഹാമിന്റെ ഭാര്യ ഷിജി (48) ആണ് മരിച്ചത്. ഈ വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് സഹോദരനും കുടുംബവും താമസം മാറിയ സമയത്തായിരുന്നു അപകടം.
പഴയ വീടിന്റെ ഭിത്തി മറ്റൊരു സഹായിയോടൊപ്പം പൊളിച്ചുമാറ്റി കൊണ്ടിരിക്കുമ്പോൾ ഒരു വശത്തെ ഭിത്തി ഇടിഞ്ഞു ഷിജിയുടെ തലയിലൂടെ വീഴുകയായിരിന്നു. ഗുരുതരമായി പരുക്കേറ്റ ഷിജിയെ ഉടൻതന്നെ മണ്ണാർക്കാടുള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
The wall of the house collapsed and the housewife died.