ഉള്ള്യേരി (കോഴിക്കോട്): സംസ്ഥാനപാതയിൽ ഉള്ള്യേരി 19ൽ കാർ മതിലിലിടിച്ച് ഗൃഹനാഥനും പേരമകനും മരിച്ചു. കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. നരിക്കുനി മടവൂർ മുക്ക് കാവാട്ടുപറമ്പത്ത് സദാനന്ദൻ (67), പേരമകൻ ധൻജിത്ത് (6) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കു പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റുമതിലിൽ ഇടിക്കുകയായിരുന്നു.
Grihanath and son-in-law died when the car hit the wall.