ചുഴലിക്കാറ്റും മഴയും - ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി അഞ്ചു വീടുകൾതകർന്നു കാർഷിക വിളകൾക്കും നാശം.

ചുഴലിക്കാറ്റും മഴയും - ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി അഞ്ചു വീടുകൾതകർന്നു കാർഷിക വിളകൾക്കും നാശം.
May 13, 2023 12:14 AM | By Daniya

ഇരിട്ടി: മലയോര മേഖലയിൽ വേനൽ മഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാട്ടിൽ വൻ നാശ നഷ്ടം. ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി രണ്ട് വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. നിരവധി കർഷകരുടെ കാർഷിക വിളകൾക്കും കനത്ത നാശം നേരിട്ടു.

ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ടിലെ ബീന ചെടിയാരത്തിന്റെ വീടാണ് മരം വീണ് പൂർണ്ണമായും തകർന്നത്. വീടിന് സമീപത്തെ തൊഴുത്തും പൂർണ്ണമായും നശിച്ചു. അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. കുടിവെള്ള ക്ഷാമം മൂലം കുടുംബം കുറച്ചു ദിവസമായി ബന്ധുവീട്ടിൽ മാറി താമസിക്കുന്നതിനാലാണ് വൻ അപകടം ഒഴിവായത്.

ആറളം നെടുമുണ്ടയിലെ പാലികുഴുപ്പിൽ ജെസ്റ്റിൻ തോമസിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് ഭാഗകമായി തകർന്നു. മരം വീണ് ആസ്പറ്റോസ് ഷീറ്റുകൾ തകർന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി വളയംകോട് പാട്രിക്ക് ഫെർണ്ണാണ്ടസിന്റെ വീടിന്റെ മേർക്കൂര മരം വീണ് ഭാഗികമായി തകർന്നു. അയൽ പറമ്പിലെ തെങ്ങ് കടപുഴകി മേൽക്കൂരയ്ക്ക് മുകളിൽ പതിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് മുറിച്ചു നീക്കിയത്.

നെടുമുണ്ടയിലെ രാധ കാട്ടിലിന്റെ താല്ക്കാലിക വീടും പൂർണ്ണമായും തകർന്നു. അയ്യൻകുന്നിലെ കുന്നത്ത്മാക്കൽ ട്വിങ്കിൽ മാത്യുവിന്റെ വീട് മരം വീണ് മേൽകൂരയും സിറ്റൗട്ടും തകർന്നു. അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. നെടുമുണ്ട മേയിക്കൽ ഹൗസിൽ രൂപേഷ് മാത്യുവിന്റെ രണ്ട് ഏക്കർ സ്ഥലത്തെ റബർ തോട്ടത്തിൽ നിന്നും 30തോളം റബർ മരങ്ങൾ കാറ്റിൽ നിലംപൊത്തി. കഴിഞ്ഞ വർഷം ടാപ്പിംങ്ങ് തുടങ്ങിയ റബറാണ് നശിച്ചത്. വലിയ പറമ്പിൽ യേശുദാസിന്റെ ടാപ്പിംങ്ങ് ചെയ്യുന്ന പതിനഞ്ചോളം റബർ മരങ്ങളും നിലം പൊത്തി.

മേഖലയിൽ നിരവധി പേരുടെ തെങ്ങ്, വാഴ, കശുമാവ്, കമുങ്ങ് എന്നിവയ്ക്കും നാശം നേരിട്ടു. മേഖലയിലെ ഭൂരിഭാഗം പേരുടേയും കൃഷിയിടങ്ങളിൽ ഒന്നും രണ്ടും മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണിട്ടുണ്ട്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് , വാർഡ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വില്ലേജ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നാശനഷ്ടം ഉണ്ടായ മേഖലകൾ സന്ദർശിച്ചു.

Cyclone and Rain - Five houses collapsed in Aralam and Ayyankunn panchayats and agricultural crops were damaged.

Next TV

Related Stories
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 27, 2024 06:41 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

Apr 27, 2024 06:26 AM

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി...

Read More >>
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 10:18 PM

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു...

Read More >>
Top Stories