പേരാവൂർ: പേരാവൂർ മണ്ഡലത്തിലെ ആദ്യ കെ സ്റ്റോർ കീഴ്പ്പള്ളിയിൽ ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന ഭക്ഷ്യ പൊതു വിതരണ ഉപഭക്തൃ കാര്യവകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളിൽ ഒന്നാണ് കേരളാ സ്റ്റോർ കെ സ്റ്റോർ . കീഴ്പ്പള്ളിയിൽ പ്രവർത്തിക്കുന്ന ARD 18 പൊതു വിതരണ കേന്ദ്രത്തിന്റെ ഭാഗമായാണ് കെ സ്റ്റോർ പ്രവർത്തിക്കുന്നത് നിത്യോ പയോഗ സാധനങ്ങൾ, ചോട്ടാ ഗ്യാസ് , ബേങ്കിംഗ് സേവനമുൾപ്പെടെയുള്ള സേവനങ്ങൾ കെ സ്റ്റോറിൽ ലഭ്യമാകും പദ്ധതിയുടെ ഉദ്ഘാടനം അഡ്വ: സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് സപ്ലൈ ഓഫീസർ എ.കെ റജീന സ്വാഗതം പറഞ്ഞ ചടങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശങ്കർസ്റ്റാലിൻ , എ.ഡി ബിജു, ജിമ്മി അന്തീനാട്ട് , ടി.എ റസാക്ക് , ത്രേസ്യാമ്മ കൊങ്ങോല, പ്രശാന്തൻ കുമ്പത്തി എന്നിവർ സംസാരിച്ചു. റേഷനിംഗ് ഇൻസ്പെക്ടർ ഫിറോസ് ചൂരിയോട്ട് നന്ദി പറഞ്ഞു.
The first K store in Peravoor mandal was inaugurated at Kirpally.