ദോഹ: സാമൂഹിക പ്രവർത്തകനും കൊമേഴ്സ്യൽ ബാങ്ക് മുൻ ജീവനക്കാരനുമായ കണ്ണൂർ താണ സ്വദേശി ആലക്കൽ വായക്കത്ത് ആനന്ദ കിഷോർ (65) ഖത്തറിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കുവാഖ്’ സ്ഥാപക അംഗവും ഏറെക്കാലം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
ഇന്ത്യൻ ക്ലബ്, ഇൻകാസ് തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചു. 25 വർഷത്തിലേറെയായി കൊമേഴ്സ്യൽ ബാങ്കിൽ പ്രവർത്തിച്ച ഇദ്ദേഹം മുന്നു വർഷം മുമ്പായിരുന്നു വിരമിച്ചത്. തുടർന്നും ദോഹയിൽ തുടരയുകയായിരുന്നു.കണ്ണൂരിലെ പഴയകാല കോൺഗ്രസ്സ് നേതാവും മുൻ കൗൺസിലറുമായിരുന്ന ഒ.വി അനന്തനാണ് പിതാവ്. പരേതയായ ലക്ഷ്മിയാണ് അമ്മ. ഭാര്യ: ഷൈമ. മക്കൾ: കൗശിക്, കശ്യപ് (ബാംഗ്ലൂർ). മരുമകൾ: സരിത. സഹോദരങ്ങൾ: സിദ്ദാർത്ഥൻ, കമല, രത്നമ്മ, സുജയ.നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Ananda Kishore (65), a native of Kannur police station, Alakal Wayakat, passed away in Qatar.