പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി: ചടങ്ങുകൾ തുടങ്ങി

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി: ചടങ്ങുകൾ തുടങ്ങി
May 28, 2023 12:22 PM | By Sheeba G Nair

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണകുംഭം നൽകി.

പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പുതിയ ചെങ്കോലിനു മുന്നിൽ മോദി നമസ്കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ശേഷം ലോക്സഭയിൽ നിലവിളക്ക് തെളിയിച്ചു.

ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥനയും നടന്നു. ഉച്ചയ്ക്കു 12ന് പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കും. ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും, തുടർന്ന് പ്രസംഗം. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും.

ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ചു. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കൊപ്പം കർഷക സംഘടനകൾ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡൽഹി മേഖലയിൽ സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി.

ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

Narendra Modi

Next TV

Related Stories
#thiruvananthapuram l തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ

Apr 24, 2024 06:08 PM

#thiruvananthapuram l തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ

തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ...

Read More >>
#wayanad l വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്തു   വന്നത് പോലെ, ഇവിടെയുള്ളത് ശ്രീനാരയണഗുരുവിൻ്റെ ശിഷ്യൻമാർ: പ്രിയങ്ക ഗാന്ധി

Apr 24, 2024 05:56 PM

#wayanad l വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്തു വന്നത് പോലെ, ഇവിടെയുള്ളത് ശ്രീനാരയണഗുരുവിൻ്റെ ശിഷ്യൻമാർ: പ്രിയങ്ക ഗാന്ധി

വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്തു വന്നത് പോലെ, ഇവിടെയുള്ളത് ശ്രീനാരയണഗുരുവിൻ്റെ ശിഷ്യൻമാർ: പ്രിയങ്ക...

Read More >>
#kannavam l കണ്ണവം ഹിദായയിൽ മൂന്ന് ദിവസമായി നടന്നു വന്ന ഹിദായ പത്താം വാർഷിക പ്രഖ്യാപന സമ്മേളന സമാപനം

Apr 24, 2024 05:41 PM

#kannavam l കണ്ണവം ഹിദായയിൽ മൂന്ന് ദിവസമായി നടന്നു വന്ന ഹിദായ പത്താം വാർഷിക പ്രഖ്യാപന സമ്മേളന സമാപനം

കണ്ണവം ഹിദായയിൽ മൂന്ന് ദിവസമായി നടന്നു വന്ന ഹിദായ പത്താം വാർഷിക പ്രഖ്യാപന സമ്മേളന സമാപനം...

Read More >>
#iritty l പ്രചാരണം അവസാനിക്കുന്നു; പേരാവൂർ നിയോജകമണ്ഢലം കൊട്ടിക്കലാശം ഇരിട്ടിയിൽ

Apr 24, 2024 05:09 PM

#iritty l പ്രചാരണം അവസാനിക്കുന്നു; പേരാവൂർ നിയോജകമണ്ഢലം കൊട്ടിക്കലാശം ഇരിട്ടിയിൽ

പ്രചാരണം അവസാനിക്കുന്നു ; പേരാവൂർ നിയോജകമണ്ഢലം കൊട്ടിക്കലാശം...

Read More >>
#kottiyoor l കൊട്ടിയൂർ അമ്പായത്തോട് പാൽച്ചുരം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം

Apr 24, 2024 04:13 PM

#kottiyoor l കൊട്ടിയൂർ അമ്പായത്തോട് പാൽച്ചുരം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം

കൊട്ടിയൂർ അമ്പായത്തോട് പാൽച്ചുരം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം...

Read More >>
#thaliparamba  l ലോക്‌സഭാ തെരഞ്ഞെടുപ്പ്;   തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌

Apr 24, 2024 03:38 PM

#thaliparamba l ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌...

Read More >>
Top Stories

GCC News