---
title: "കൊളക്കാട് - സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ  പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു "
english_title: "Kolakkad - St. The entrance ceremony was held in Sebastian's UP School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118768/kolakkad-st-the-entrance-ceremony-was-held-in-sebastians-up-school"
published_at: "2023-06-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478ad78e7e70_dzfzxfzxcz.jpg"
keywords: []
---

# കൊളക്കാട് - സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ  പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു 

> **Lead Summary:** **കൊളക്കാട്: **കൊളക്കാട് - സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ 2023 - 2024 അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തപ്പെട്ടു. പ്രവേശനഗാന അകമ്പടിയോടെ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുരുന്നുകളെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് നയിച്ചു.മുഖ്യാധ്യാപിക ശ്രീമതി ജാൻസി തോമസ് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. സുരുവി റിജോ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവാഗതരായ കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. പി.റ്റി. എ പ്രസിഡന്റ് ശ്രീ സന്തോഷ് പെരേപ്പാടൻ, മദർ പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ആശ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കുരുന്നുകൾക്ക് നവ്യാനുഭവമായി പ്രവേശനോത്സവം മാറി

## Article Content

**കൊളക്കാട്: **കൊളക്കാട് - സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ 2023 - 2024 അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തപ്പെട്ടു. പ്രവേശനഗാന അകമ്പടിയോടെ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുരുന്നുകളെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് നയിച്ചു.മുഖ്യാധ്യാപിക ശ്രീമതി ജാൻസി തോമസ് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. സുരുവി റിജോ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവാഗതരായ കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. പി.റ്റി. എ പ്രസിഡന്റ് ശ്രീ സന്തോഷ് പെരേപ്പാടൻ, മദർ പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ആശ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കുരുന്നുകൾക്ക് നവ്യാനുഭവമായി പ്രവേശനോത്സവം മാറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118768/kolakkad-st-the-entrance-ceremony-was-held-in-sebastians-up-school)