കല്‍പ്പറ്റ: വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ സിമി(35) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. സിമിയെ ഉടന്‍തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിവദാസനാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.
The woman died due to lightning.