പേരാവൂർ : അന്താരാഷ്ട്ര പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പേരാവൂർ മേജർ ആർക്കി എപ്പി സ്കോപൽ ദേവാലയ അങ്കണത്തിൽ തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വൃക്ഷ തൈ നട്ടുകൊണ്ട് ഈ ദിനചാരത്തിന്റെ പ്രസക്തി വിശദീകരിച്ചു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം പ്രകൃതി പ്രതിഭാസങ്ങളോട് മനുഷ്യൻ കാണിക്കുന്ന അനാദരവും കടന്നുകയറ്റമാണ്. ആഗോള താപനത്തിന്റെ ഏറ്റവും വലിയ ഭാവിഷ്യത്തു നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
അധികഠിനമായ ഉഷ്ണവും കൊടിയ വരൾച്ചയും മാരകമായ വിശപ്പുകയും നാടിന്റെ ദുസകാവസ്ഥക്ക് കാരണമാക്കുകയാണ്. ' പരിസ്ഥിതി സംരക്ഷണത്തിന് ഞങ്ങളും ഒപ്പമുണ്ട് ' എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഓരോരുത്തരും കർമ്മനിരതരാ കണമെന്ന് അർച്ബിഷപ്പ് ഉൽബോദിപ്പിച്ചു. പ്രകൃതിയെ സംരക്ഷിക്കു, ജീവൻ രക്ഷിക്കൂ... ജീവിക്കാൻ പഠിക്കാം, പ്രകൃതിയെ നോവിക്കാതെ... പ്രകൃതിയെ സംരക്ഷിക്കാം നാളത്തെ തലമുറക്കായി... എന്നിങ്ങനെയുള്ള ആശയങ്ങൾ നൽകിക്കൊണ്ട് ആർച്ച് പ്രീസ്റ് റെവ. ഡോ. തോമസ് കൊച്ചുകാരോട്ട് പരിപാടികൾ വിശദീകരിച്ചു. സണ്ണി സിറിയക്ക് പൊട്ടങ്കൽ ബിജു കദളിക്കട്ടിൽ, ഷിജോ എടത്താഴെ, തങ്കച്ചൻ തുരുത്തേൽ, ജോർജ് പള്ളിക്കുടി, ജോജോ കൊട്ടാരംകുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Environmental protection is the duty of the country: Mar Joseph Pamplani.