പേരാവൂർ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് തൊണ്ടിയില്‍ ടൗണില്‍ മൗനജാഥയും അനുസ്മരണവും സംഘടിപ്പിച്ചു. ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെ ആയിരിക്കണമെന്ന് ചോദിച്ചാല്‍ ഉപമിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ ചാണ്ടിയെന്നും തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് ആയിരുന്നു ഉമ്മൻചാണ്ടി. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു എന്നും അനുസ്മരണ പ്രസംഗത്തില്‍ വാര്‍ഡ് മെംബര്‍ രാജു ജോസഫ് പറഞ്ഞു. ജോസ് നിരപ്പേല്‍, ഗോപാല്‍, ബിജു കരിയാട്ടില്‍, ജോബി ജോസഫ്, ദേവസ്യ കരിയാട്ടില്‍, ജെനിറ്റ് ജോബ്, ജയിംസ് അറയ്ക്കല്‍ തൂടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിച്ചു. ബാബു തുരുത്തിപ്പള്ളില്‍, ജിബിറ്റ് ജോബ്, ശശീന്ദ്രന്‍ കിളിയത്തില്‍, ജോര്‍ജ് ജോസഫ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
A silent march and remembrance was organized in Thondyil town.